Saturday, July 27, 2024
Homeമന്ത്രിമാരുടെ 97,429 രൂപ കൂട്ടും; എംഎൽഎമാരുടെ 70000 രൂപയും വർദ്ധിപ്പിക്കും; സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും...
Array

മന്ത്രിമാരുടെ 97,429 രൂപ കൂട്ടും; എംഎൽഎമാരുടെ 70000 രൂപയും വർദ്ധിപ്പിക്കും; സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ ശുപാർശ

തിരുവനന്തപുരം| സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ അലവന്‍സുകളില്‍ മുപ്പത് മുതല്‍ മുപ്പത്തഞ്ച് ശതമാനം വരെ വര്‍ധനക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ധന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ദൈനംദിന ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വെച്ചത്. ജൂലൈയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് സര്‍ക്കിന് സമര്‍പ്പിച്ചു.

അടിസ്ഥാന ശമ്പളത്തില്‍ വലിയ വ്യത്യാസം വരുത്താതെ അലവന്‍സുകളും ആനൂകൂല്യങ്ങളും മുപ്പത് മുതല്‍ മുപ്പത്തഞ്ച് ശതമാനം കൂട്ടാനാണ് ശുപാര്‍ശ. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. 218 ലാണ് ഇതിന് മുന്‍പ് ശമ്പള വര്‍ധന നടപ്പാക്കിയത്. മന്ത്രിമാര്‍ക്ക് നിലവില്‍ 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയുമാണ് ശമ്പളം.

- Advertisment -

Most Popular