തിരുവനന്തപുരം- ജനാധിപത്യ മാനുഷികമൂല്യങ്ങളെ തകർത്ത് മതത്തിന്റെയും ജാതീയതയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനുള്ള ബിജെപിയുടെ “ബുൾഡോസിങ്’ ശ്രമങ്ങളെ തടയുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
മതന്യൂനപക്ഷങ്ങളിലെ സ്ത്രീകൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾ തടഞ്ഞ്, ഇരുട്ടിന്റെ ശക്തികളെ പരാജയപ്പെടുത്തും. ബിജെപി ആർഎസ്എസ് സർക്കാരുകളുടെ “മനുവാദി’ ആശയങ്ങൾക്ക് കീഴ്പ്പെടാൻ ഇന്ത്യൻ സ്ത്രീകൾ ഒരുക്കമല്ല. സ്ത്രീകൾ നേടിയെടുത്ത അവകാശങ്ങളെ തകർക്കാനുള്ള വർഗീയവാദികളുടെ നിലപാടുകൾക്കെതിരെ സംഘടിത പോരാട്ടവുമായി മുന്നോട്ടുപോകും. ജനാധിപത്യത്തിനും തുല്യതയ്ക്കും വനിതാവിമോചനത്തിനുമുള്ള പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.