Wednesday, September 11, 2024
HomeFilm houseവിവാഹം ആലോചനയിലുണ്ടായിരുന്നില്ല; പങ്കാളി വേണമെന്ന് ചിന്തിച്ചിട്ടേയില്ല; സിദ്ധാര്‍ത്ഥിനെ കണ്ടപ്പോള്‍ മനസ്സിനിണങ്ങുമെന്ന് തോന്നി; ഇരുവരുടെയും ആലോചനയാണ്...

വിവാഹം ആലോചനയിലുണ്ടായിരുന്നില്ല; പങ്കാളി വേണമെന്ന് ചിന്തിച്ചിട്ടേയില്ല; സിദ്ധാര്‍ത്ഥിനെ കണ്ടപ്പോള്‍ മനസ്സിനിണങ്ങുമെന്ന് തോന്നി; ഇരുവരുടെയും ആലോചനയാണ് അന്തിമതീരുമാനമെടുക്കാന്‍ കാരണമെന്നും വിദ്യാബാലന്‍

ജീവിതത്തില്‍ വിവാഹം അനിവാര്യമാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് നടി വിദ്യാബാലന്‍. അതുകൊണ്ടുതന്നെ വിവാഹം ജീവിതത്തിൽ അത്യാവശ്യമാണെന്ന് മാതാപിതാക്കൾ കരുതിയിരുന്നപ്പോഴും തനിക്ക് ചേരുന്ന ഒരാളെ കണ്ടാൽ മാത്രമേ താൻ വിവാഹം ചെയ്യൂവെന്ന്  ഉറപ്പിച്ചിരുന്നുവെന്നും ഇത് പറഞ്ഞാണ് തന്റെ മാതാപിതാക്കളെ സമാധാനിപ്പിച്ചിരുന്നതെന്നും താരം പറഞ്ഞു. 

അങ്ങനൊരാളെ താൻ കണ്ടത് സിദ്ധാർഥിലായിരുന്നുവെന്നും വിദ്യാ ബാലൻ പറഞ്ഞു.  വീട്ടുകാരെ പറഞ്ഞു സമാധാനിപ്പിച്ചശേഷം താൻ ജോലിയിൽ വളരെ തിരക്കിലായിയെന്നു പറഞ്ഞ നടി ഇതിനിടയിലാണ് താൻ സിദ്ധാർഥുമായി പരിചയപ്പെടുന്നതെന്നും വ്യക്തമാക്കി.  വളരെ കാഷ്വലായിട്ടാണ് താൻ അദ്ദേഹത്തെ പരിചയപ്പെട്ടതെങ്കിലും കൂടുതൽ അടുത്തപ്പോൾ വിവാഹം കഴിച്ചാലോ എന്ന ചിന്ത വന്നുവെന്നും ഇങ്ങനൊരു ചിന്ത രണ്ടുപേർക്കും ഉണ്ടായപ്പോഴാണ് എന്നാൽ വിവാഹം കഴിക്കാം എന്ന തീരുമാനമെടുത്തതെന്നും താരം വെളിപ്പെടുത്തി.  

- Advertisment -

Most Popular