Tuesday, December 3, 2024
Home60 ഓളം സ്ത്രീകൾ ആക്രമിച്ചു; പെപ്പർ സ്പ്രേയും മാരക ആയുധങ്ങളും ഉപയോഗിച്ചു; സഭാബന്ധം ഉപേക്ഷിച്ചതിന് കുടുംബത്തെ...
Array

60 ഓളം സ്ത്രീകൾ ആക്രമിച്ചു; പെപ്പർ സ്പ്രേയും മാരക ആയുധങ്ങളും ഉപയോഗിച്ചു; സഭാബന്ധം ഉപേക്ഷിച്ചതിന് കുടുംബത്തെ തല്ലിച്ചതച്ചതായി പരാതി

സഭ ബന്ധം ഉപേക്ഷിച്ച കുടുംബത്തെ തല്ലിചതച്ചതായി പരാതി. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിയേയും കുടുംബത്തെയും ആണ് ആക്രമിച്ചത്. ഷാജിക്കും മകനും മരുമകൾക്കും ഗുരുതര പരിക്കുണ്ട്.തൃശ്ശൂർ മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാന കേന്ദ്ര വിശ്വാസികളാണ് കുടുംബത്തെ ആക്രമിച്ചത്. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഷാജിയും കുടുംബവും ഫാം ഹൗസിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം. അറുപതോളം സ്ത്രീകൾ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റ ഷാജിയും കുടുംബവും പറഞ്ഞു. പെപ്പർ സ്പ്രേയും മാരകങ്ങആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടുണ്ട്.

- Advertisment -

Most Popular