Saturday, July 27, 2024
HomeNewshouseചെയും ഗൗരിയമ്മയും പോരാട്ടത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

ചെയും ഗൗരിയമ്മയും പോരാട്ടത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

തിരുവനന്തപുരം- ചെ ഗുവേരയെപ്പോലെ പ്രക്ഷുബ്ധത നിറഞ്ഞ വഴികളാണ്‌ കെ ആർ ഗൗരിയമ്മയും തെരഞ്ഞെടുത്തതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ആർ ഗൗരിയമ്മ ഫൗണ്ടേഷന്റെ പ്രഥമ അന്തർദേശീയ പുരസ്‌കാരം ചെ ഗുവേരയുടെ മകൾ അലെയ്‌ഡ ഗുവേരയ്‌ക്ക്‌ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യവ്യവസ്ഥിതി മാറിയില്ലെങ്കിലും സുഖമായി കഴിയേണ്ട ഭൗതിക സാഹചര്യം ഇരുവർക്കുമുണ്ടായിരുന്നു.

എന്നാൽ, അവയിൽ ഒതുങ്ങിക്കൂടാതെ അടിച്ചമർത്തപ്പെട്ട ജനലക്ഷങ്ങൾക്കുവേണ്ടി അവരിറങ്ങി. ചൂഷണഗ്രസ്‌തമായ സമൂഹത്തിന്റെ മോചനത്തിന്‌ മാർക്‌സിസമേ പോംവഴിയുള്ളൂ എന്ന്‌ ഇരുവർക്കും ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരേ വഴിക്ക്‌, ഒരേ ലക്ഷ്യത്തിലേക്ക്‌ അവർ പൊരുതിമുന്നേറി. ധീരതയുടെ പ്രതീകമായാണ്‌ ഗൗരിയമ്മയെ എന്നും കേരളം കണ്ടിട്ടുള്ളത്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ കരുത്തയായ ഗൗരിയമ്മ ഒരുഘട്ടത്തിൽ പാർടിയിൽനിന്ന്‌ പുറത്താകുന്ന അവസ്ഥ വന്നു. ഗൗരിയമ്മയുടെ രാഷ്ട്രീയമാറ്റം അവരെ സ്‌നേഹിച്ചവരെ വേദനിപ്പിച്ചിട്ടുണ്ടാകും.

- Advertisment -

Most Popular