Wednesday, September 11, 2024
Homeഭക്ഷ്യ സുരക്ഷാ പരിശോധനയ്‌ക്ക് സംസ്ഥാന തലത്തിൽ പ്രത്യേക ടാസ്‌‌ക് ഫോഴ്‌സ്: മന്ത്രി വീണാ ജോർജ്
Array

ഭക്ഷ്യ സുരക്ഷാ പരിശോധനയ്‌ക്ക് സംസ്ഥാന തലത്തിൽ പ്രത്യേക ടാസ്‌‌ക് ഫോഴ്‌സ്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം> സംസ്ഥാന തലത്തിൽഅപ്രതീക്ഷിത പരിശോധനകൾക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌‌ക് ഫോഴ്‌‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്‌റ്റി എൻഫോഴ്‌‌സ്‌‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഫുഡ് സേഫ്‌റ്റി ഓഫീസർമാർ മുതൽ കമ്മീഷണർ വരുയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികൾ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വർഷമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 2019ൽ 18,845 പരിശോധനകളും 2020ൽ 23,892 പരിശോധനകളും 2021ൽ 21,225 പരിശോധനകളുമാണ് ജൂലൈ മുതൽ ഡിസംബർ വരേയുള്ള കാലയളവിൽ നടത്തിയത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. 2019ൽ 45 കടകളും 2020ൽ 39 കടകളും 2021ൽ 61 കടകളും അടപ്പിച്ചപ്പോൾ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 149 സ്ഥാപനങ്ങൾ അടപ്പിച്ചു.

- Advertisment -

Most Popular