സ്ത്രീ ശരീരങ്ങളെ കുറിച്ച് മോശമായി വ്യാഖ്യാനിക്കുകയും കമന്റടിക്കുകയും ചെയ്യുന്നത് സോഷ്യല്‍മീഡിയയില്‍ പതിവ് കുറ്റകൃത്യമായി മാറിയിരിക്കുന്നു. പലരും അതിനെ കുറിച്ച് നിരന്തരം പരാതിപ്പെട്ടിട്ടും നമ്മുടെ പൊലീസ് സംവിധാനങ്ങളുടെ ഇടപെടല്‍ വേണ്ട രീതിയില്‍ ഉയരാത്തത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.
ഫോട്ടോകളും മറ്റും ഉപയോഗിച്ച് ശരീരഭാഗങ്ങളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നടി ഹണി റോസ് രംഗത്തെത്തിയിരിക്കുന്നു. ഇത്തരം മോശം അനുഭവങ്ങള്‍ ഇഷ്ടം പോലെ ഉണ്ടെന്നും അക്കാര്യത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും ഹണി റോസ് പറഞ്ഞു. വെര്‍ബല്‍ അബ്യൂസീവ് ടെന്‍ഡന്‍സി കൂടി വരുന്നുണ്ട്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ നിരവധി കമന്റുകള്‍ വരും. ചിലരൊക്കെ വളരെ മോശമായി ശരീരഭാഗങ്ങളെ ചൂണ്ടിക്കാട്ടി കമന്റുകള്‍ ഇടും. നമുക്ക് തന്നെ വല്ലാത്ത മാനസി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീടത് യൂസ്ഡ് ആയി. അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി.
നിരവധി ഉദ്ഘാടനപരിപാടികള്‍ക്ക് പോയപ്പോള്‍ അതിന്റെ ചിത്രങ്ങളുമായി ചേര്‍ത്താണ് കൂടുതല്‍ കമന്റുകളുടെ അനുഭവം. പക്ഷേ ഉദ്ഘാടനസ്ഥലത്ത് വച്ച് ഒരിക്കലും മോശം അനുഭവം ഉണ്ടായിട്ടില്ല എന്നും ഹണി റോസ് പറഞ്ഞു. കംഫര്‍ട്ട് ആയിട്ടാണ് സംഘാടകര്‍ പെരുമാറാറുള്ളത്.
ഉദ്ഘാടനത്തിന് പോകുമ്പോള്‍ ധരിക്കുന്ന ഡ്രസ്സാണ് പലര്‍ക്കും പ്രശ്‌നം. ചെറുതായി വിഷമം തോന്നിയിട്ടുണ്ട് പലപ്പോഴും. ഉദ്ഘാടനത്തിന് മറ്റുപരിപാടികള്‍ക്കുമൊക്കെ പോകുമ്പോള്‍ തനിക്കിഷ്ടമുള്ള കോസ്റ്റിയൂമാണ് ഉപയോഗിക്കുക.
സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്റെ ആശയം പരീക്ഷിക്കാനുള്ള സമയമാണ് ഇത്തരം പരിപാടികള്‍. എന്നാല്‍ അവിടെ കാണുന്ന ആളുകള്‍ക്കോ അവിടത്തെ സംഘാടകര്‍ക്കോ എന്റെ കംഫര്‍ട്ട് ഡ്രസില്‍ പ്രശ്‌നമില്ല പക്ഷേ എവിടെയോ ഇരിക്കുന്ന സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്കാണ് പ്രശ്‌നം. ഏതെങ്കിലുമൊക്കൈ ശരീര ഭാഗങ്ങള്‍ വച്ച് കമന്റ് ചെയ്യുന്നത് ഒരുസാധാരണ സംഭവമായി മാറി. എനിക്ക് മാത്രമല്ല പലര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടെന്നും ഹണി റോസ് ഒരു അഭിമുഖസംഭാഷണത്തില്‍ പറഞ്ഞു.
ടാറ്റൂ ഒരുരസത്തിന് ചെയ്തപ്പോഴും ഈ അനുഭവമായിരുന്നു. ഞാന്‍ പിന്നെ അതൊന്നും മൈന്‍ഡ് ചെയ്യാതായി. ചെറിയ ടാറ്റുകളാണ് ഇഷ്ടം. ഇതുവരെ രണ്ട് ടാറ്റുകള്‍ തന്റെ ശരീരത്തില്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും ആലോചിക്കുന്നുണ്ടെന്നും ഹണി റോസ് പറഞ്ഞു.
അതേ സമയം ആരാധനയുടെ പേരില്‍ അമ്പലം വരെ പണിതെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആദ്യ ചിത്രമായ ബോയ് ഫ്രണ്ടിന്റെ സമയം മുതല്‍ വിളിക്കുന്ന ഒരുവ്യക്തി 17 വര്‍ഷമായി തന്നെ നടിയെന്ന നിലയില്‍ ആരാധിക്കുകയും ചെയ്യുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് ഇത്‌ചെയ്യന്നതെന്നോര്‍ക്കണം. ആ ആരാധകനെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. ഇത്രകാലമായി തുടര്‍ച്ചയായി വിളിക്കുകയും എല്ലാപടങ്ങളും കൃത്യമായി കാണുകയും ചെയ്യുന്ന വ്യക്തിയാണെന്നും ഹണി റോസ് പറഞ്ഞു.
നേരിട്ട് കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചെന്നൈയിലെ ഒരുഗ്രാമത്തിലാണ് താമസിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. സിനിമയില്‍ വലിയ നടന്മാരായ പലരുടെയും ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്ററില്‍ മികച്ച വേഷമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ സിനിമയില്‍ അദ്ദേഹത്തേക്കാള്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് കിട്ടുക എന്നത് വല്യ അംഗീകാരമാണ്. വിജയിയുടെ ഒപ്പം അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെന്നും ഹണി റോസ് പറഞ്ഞു.
വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഹണി റോസ് ഒഴിഞ്ഞുമാറി. ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സമയമാകുമ്പോള്‍ അതിനെ കുറിച്ചാലോചിക്കാമെന്നും ഹണി റോസ് പറഞ്ഞു.