Saturday, July 27, 2024
HomeFilm houseവിവാഹമോചനദിവസം ഒരു പാത്രത്തിൽ നിന്ന് രണ്ടുപേരും ഗുലാബ് ജാം കഴിച്ചു; ഇത് കണ്ട് വക്കീല്‍ ചോദിച്ചു...

വിവാഹമോചനദിവസം ഒരു പാത്രത്തിൽ നിന്ന് രണ്ടുപേരും ഗുലാബ് ജാം കഴിച്ചു; ഇത് കണ്ട് വക്കീല്‍ ചോദിച്ചു അപ്പോ പുനര്‍വിചിന്തനം നടത്തുകയാണോ എന്ന്; ഞങ്ങളെ പോലെ സൗഹാര്‍ദപരമായി വിവാഹ മോചനം നേടിയവര്‍ ഈ ലോകത്തുണ്ടാകില്ല; ഭൂതകാലം ഓര്‍ത്തെടുത്ത് ലെന

ജീവിതത്തില്‍ ഏറ്റവും സങ്കടകരമായ കാര്യമാണ് ഒരാളെ സംബന്ധിച്ച വിവാഹമോചനം. ഒരുമിച്ച് ഇനിയുള്ള ജീവിതകാലം ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് പ്രതീക്ഷിച്ച് ജീവിതമാരംഭിച്ചവര്‍ പിന്നീട് വേര്‍പിരിയേണ്ടി വരുന്നത് ദുഖകരമാണ്. എന്നാല്‍ നടി ലെന വളരെ വ്യത്യസ്തമായാണ് വിവാഹമോചനത്തെ സമീപിച്ചത്. തങ്ങള്‍ രണ്ടുപേരും സ്വതന്ത്രമായാണ് ജീവിച്ചതെന്നും ജീവിതത്തിലുടനീളം സുഹൃത്തുക്കളായിരുന്നുവെന്നും ലെന പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ ശരിയാകില്ലെന്ന് ഇരുവര്‍ക്കും തോന്നി. ഇനി പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിക്കുകയും കോടതിയിലേക്ക് പോകുകയും ചെയ്തു. നിയമപ്രകാരം പിരിയാനുള്ള നടപടികളിലേക്ക് നീങ്ങി എന്നാല്‍ അവിടെ നടന്നത് രസകരമായ കാര്യമാണ്. ഞങ്ങളുടെ വേര്‍പിരിയല്‍ ഒരു സിനിമയ്ക്കുള്ള കഥയാണെന്നും ലെന പറഞ്ഞു.

കുറേക്കാലം സന്തോഷമായി ജീവിച്ചതിന് ശേഷം ഞങ്ങള്‍ പിരിയുകയായിരുന്നു. ആറാം ക്ലാസുമുതല്‍ പരസ്പരം അറിയുന്നവരായിരുന്നു ഞങ്ങള്‍. ആറാം ക്ലാസ് മുതല്‍ ഞാന്‍ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ, ഞാനും കാണട്ടെ’ എന്ന് പറഞ്ഞാണ് പിരിയാന്‍ തീരുമാനിച്ചത്. അങ്ങനെ തമ്മില്‍ പറഞ്ഞ് ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഞങ്ങള്‍ വളരെ സൗഹൃദപൂര്‍വമാണ് പിരിഞ്ഞത്. ഒരുപക്ഷേ ഇങ്ങനെ സൗഹൃദം സൂക്ഷിച്ച് കൊണ്ട് വേര്‍പിരിഞ്ഞ മറ്റൊരു ദമ്പതിമാരും വേറെ കാണില്ല. ഞങ്ങള്‍ ഒരുമിച്ചാണ് കോടതിയില്‍ ഹിയറിങ്ങിന് പോയത്. ഒരു ദിവസം വക്കീല്‍ പറഞ്ഞു, കുറച്ചു താമസമുണ്ടെന്ന്. കോടതിയില്‍ അന്ന് വേറെ എന്തോ വലിയ കേസിന്റെ വിചാരണ നടക്കുകയാണ്. വക്കീല്‍ കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഒരു ഗുലാബ് ജാം പങ്കിട്ട് കഴിക്കുകയാണ്. നിങ്ങള്‍ വിവാഹമോചനത്തിന് തന്നെയല്ലേ വന്നതെന്നാണ് വക്കീലപ്പോള്‍ ചോദിച്ചത്. ഞാന്‍ എന്നെങ്കിലും സിനിമയെടുക്കുമ്പോള്‍ രസകരമായ ഈ സംഭവം എഴുതണം എന്ന് വിചാരിച്ചിട്ടുണ്ട്. ലെന ഒരഭിമുഖത്തില്‍ പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ‘എന്നാലും ന്റെളിയാ’. എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ഇന്റര്‍വ്യൂവിലാണ് ലെനയുടെ തുറന്നുപറച്ചില്‍. ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്ണനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു. എഡിറ്റിംഗ് മനോജ്.

- Advertisment -

Most Popular