Thursday, November 21, 2024
HomeBook houseപട്ടിക്ക് ഭക്ഷണം നൽകുന്ന പാത്രത്തിലേക്ക് തള്ളിയിട്ടു; വില്യമിനെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ; പങ്കാളിക്കെതിരായ വംശീയ...

പട്ടിക്ക് ഭക്ഷണം നൽകുന്ന പാത്രത്തിലേക്ക് തള്ളിയിട്ടു; വില്യമിനെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ; പങ്കാളിക്കെതിരായ വംശീയ പരാമർശം നടത്തിയെന്ന സൂചനകളുമായി ഹാരി രാജകുമാരൻറെ പുസ്തകം; ഹാരിയെന്ന സ്പെയറിൻറെ കഥയുമായി രാജകുടുംബത്തെ വലയ്ക്കുന്ന പുസ്തകം

പട്ടിക്ക് ഭക്ഷണം നൽകുന്ന പാത്രത്തിലേക്ക് തള്ളിയിട്ടു; വില്യമിനെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ;  പങ്കാളിക്കെതിരായ വംശീയ പരാമർശം നടത്തിയെന്ന സൂചനകളുമായി ഹാരി രാജകുമാരൻറെ പുസ്തകം; ഈ പുസ്തകം ബ്രിട്ടീഷ് രാജകുടുംബത്തെ വലയ്ക്കും

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ ആകെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളാമായി ഹാരി രാജകുമാരൻറെ ആത്മകഥാപരമായ പുസ്തകം

രാജകുടുംബത്തിലെ പോരിനെ കുറിച്ചും, മേഗന്‍ മര്‍ക്കലിനെ പൂര്‍ണമായും അംഗീകരിക്കാന്‍ അവര്‍ തയ്യാറാവാതിരുന്ന വില്യമിൻറെ ചെയ്തികളെ കുറിച്ചുമെല്ലാം പുസ്തകത്തിൽ വിശദമായി വിവരിക്കുന്നു.

സ്പെയർ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൊളിഞ്ഞിരിക്കുന്ന കഥകളൾ തേടി നടക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ ഇപ്പോൾ.

നേരത്തെ നെറ്റ്ഫ്‌ളിക്‌സിലെ പരിപാടിയില്‍ ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ബ്രിട്ടീഷ് രാജകുടുംബത്തെ ആകെ നാണം കെടുത്തിയിരുന്നു. ചാൾസ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മക്കളാണ് വില്യമും ഹാരിയും. സഹോദരങ്ങൾ തമ്മിലുള്ള അസ്വാരസ്യത്തിന്റെ കഥകൾ നേരത്തേ പുറത്തുവന്നിട്ടുണ്ടെങ്കിലും പ്രശ്നങ്ങളുടെ രൂക്ഷത ഹാരിയുടെ ആത്മകഥയിലൂടെയാണ് ഇത്ര വ്യക്തമാകുന്നത്. അമേരിക്കൻ നടിയും വിവാഹമോചിതയുമായ മേഗൻ മാർക്കലിനെ താൻ വിവാഹം കഴിച്ചശേഷം സഹോദരനുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ചാണ് ഹാരിയുടെ തുറന്നെഴുത്ത്.

മൂത്ത സഹോദരനായ വില്യം ആക്രമിച്ച കഥയാണ് പുസ്തകത്തിൽ പറയുന്നത്. 2010ൽ നടന്ന സംഭവത്തെ കുറിച്ച്  ഹാരിയുടെ അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥാപരമായ പുസ്തകത്തിലാണ് വിമർശിക്കുന്നത്. ലണ്ടനിലെ വീട്ടില്‍ വെച്ച് താനും വില്യമും തമ്മില്‍ ഒരു കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. അവിടെയുള്ള അടുക്കളയില്‍ വെച്ചായിരുന്നു സംഭവം നടന്നതെന്നും ഹാരി വെളിപ്പെടുത്തി.

എന്റെ ഭാര്യ മേഗന്‍ മര്‍ക്കലിനെ മോശമായി പെരുമാറുന്നവളെന്നും, മര്യാദയില്ലാത്തവളെന്നും വില്യം അധിക്ഷേപിച്ചു. അതിന് ശേഷം തര്‍ക്കം തുടരുന്നതിനിടെ, വില്യം തന്നെ ഇടിക്കുകയായിരുന്നു. നിലത്തേക്ക് ഞാന്‍ പതിച്ചുവെന്നും ഹാരി പറഞ്ഞു. വില്യം എന്റെ കോളറിന് പിടിച്ചു. എന്റെ മാല അതിലൂടെ പൊട്ടിപ്പോയി. പിന്നീട് എന്നെ ഇടിച്ച് നിലത്തേക്ക് ഇട്ടു. നായക്ക് ഭക്ഷണം കൊടുക്കാന്‍ വെച്ചിരുന്ന പാത്രത്തിന് മുകളിലേക്കാണ് ഞാന്‍ വീണത്. അത് പൊട്ടിത്തകര്‍ന്ന് പോയി. അതിന്റെ ചില കഷ്ണങ്ങള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നും ഹാരി പറഞ്ഞു.

വില്യമിനോട് അവിടെ നിന്ന് പോകാനാണ് ഞാന്‍ പിന്നീട് ആവശ്യപ്പെട്ടത്. ഇതോടെ വില്യമിന് സംഭവിച്ച കാര്യത്തില്‍ ആകെ കുറ്റബോധം തോന്നിയത് പോലെയുണ്ടായിരുന്നു. എന്നോട് അവന്‍ ക്ഷമ ചോദിച്ചുവെന്നും ഹാരി പറയുന്നു. ദ ഗാര്‍ഡിയനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പോകുന്നതിനിടെ വില്യം എന്നെ വീണ്ടും വിളിച്ചു. ഇക്കാര്യങ്ങളൊന്നും മേഗനോട് പറയേണ്ടെന്ന് വില്യം എന്നോട് പറഞ്ഞു. എന്നെ ആക്രമിച്ച കാര്യമാണോ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ നിന്നെ ആക്രമിച്ചിട്ടേ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഹാരി പുസ്തകത്തില്‍ കുറിച്ചു.

മേഗനെ വിവാഹം ചെയ്തതില്‍ കടുത്ത പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ ഹാരിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. വില്യം രാജകുമാരന്‍ നോട്ടിങ്ഹാം കോട്ടേജിലേക്ക് ഹാരിയുമായി സംസാരിക്കാന്‍ എത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്നും പറയാനായിരുന്നു വന്നത്. വില്യം വരുമ്പോഴേ താനാകെ ദേഷ്യത്തിലായിരുന്നുവെന്ന് ഹാരി വെളിപ്പെടുത്തി. മാധ്യമങ്ങളില്‍ വരുന്ന അതേ കാര്യങ്ങളാണ് മേഗനെതിരെ വില്യം പറഞ്ഞ കാര്യങ്ങളെന്ന് ഹാരി പറഞ്ഞു.

വിവേകത്തോടെയല്ല വില്യം പെരുമാറുന്നതെന്ന് താന്‍ പറഞ്ഞുവെന്ന് ഹാരി പറഞ്ഞു. വളരെ മോശമായി വാക്കുകള്‍ പരസ്പരം ഉപയോഗിച്ചുവെന്നാണ് ഹാരി സംഭവത്തെ കുറിച്ച് പറഞ്ഞത്. അതേസമയം വില്യമിന് തന്നോട് കടുത്ത ദേഷ്യമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഹാരി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. അതേസമയം ചാള്‍സ് രാജാവുമായും, വില്യവുമായും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ ഹാരി പറഞ്ഞതാണ്. എന്നാല്‍ ഇതുവരെ അനുകൂല മറുപടി ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുണ്ടായിട്ടില്ല.

മിക്കരാജകുടുംബത്തിലെയുംപോലെ ബ്രിട്ടീഷ് രാജകുടുംബത്തിലും മൂത്തയാൾക്കാണ് രാജപദവും അധികാരവും മറ്റു സൗഭാഗ്യങ്ങളും. മൂത്തയാൾക്ക് എന്തെങ്കിലും സംഭവിച്ചാലേ

രണ്ടാമത്തെയാൾക്ക് സ്ഥാനമാനങ്ങൾ കിട്ടൂ. അതുകൊണ്ട് രണ്ടാമത്തെ പുത്രൻ/പുത്രി പകരക്കാരൻ (സ്‌പെയർ) എന്നാണ് കൊട്ടാരവൃന്ദങ്ങളിൽ വിളിക്കപ്പെടുക. അതിനാലാണ് ഹാരി തന്റെ ആത്മകഥയ്ക്ക് ‘സ്‌പെയർ’ എന്നു പേരിട്ടത്.

- Advertisment -

Most Popular