Saturday, July 27, 2024
Homeവി ജോയ്‌ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
Array

വി ജോയ്‌ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം > വി ജോയിയെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയോഗത്തിൽ ഏകകണ്‌ഠമായാണ്‌ തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായതിനെത്തുടർന്നാണ്‌ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്‌. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും വർക്കല എംഎൽഎയുമാണ്‌ വി ജോയ്‌.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത്‌ അംഗം, ചിറയൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

- Advertisment -

Most Popular