Saturday, September 14, 2024
HomeINFOHOUSEകാണാതായത് പൂണ്ടി വനത്തില്‍ വച്ചെന്ന് കൂടെപ്പോയവര്‍; കൊടൈക്കനാലില്‍ വിനോദയാത്രയ്ക്കിടെ കാണാതായ രണ്ടുപേരെ കുറിച്ച് വിവരമില്ല; അന്വേഷണം...

കാണാതായത് പൂണ്ടി വനത്തില്‍ വച്ചെന്ന് കൂടെപ്പോയവര്‍; കൊടൈക്കനാലില്‍ വിനോദയാത്രയ്ക്കിടെ കാണാതായ രണ്ടുപേരെ കുറിച്ച് വിവരമില്ല; അന്വേഷണം തുടരും

കൊടൈക്കനാലിലെ പൂണ്ടിവനത്തില്‍ വച്ച് കാണാതായ രണ്ട് മലയാളി വിദ്യാര്‍ത്ഥികളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല. ഈരാറ്റുപേട്ട തേവര് പാറയില്‍ നിന്ന് കൊടൈക്കനാലില്‍ പോയ അഞ്ചംഗസംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്.
ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നും ശനിയാഴ്ചയാണ് അഞ്ചംഗസംഘം വിനോദ യാത്രക്ക് പോയത്. സംഘത്തിലെ രണ്ടു പേരെ കോടൈക്കനിലെ പൂണ്ടി വനത്തില്‍ വെച്ച് കാണാതായതായാണ് വിവരം.

ബന്ധുക്കള്‍ ഈരാറ്റുപേട്ട പൊലീസിലും കോടൈക്കനാല്‍ പൊലീസിലും പരാതി നല്‍കി. ഞായറാഴ്ച മുതലാണ് കാണാതായത്. ഈരാറ്റുപേട്ട തേവരുപാറ യില്‍ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24) മു ല്ലൂപ്പാറ ബഷീറിന്റെ മകന്‍ ഹാഫിസ് (23) എന്നിവര്‍ക്കായി ബന്ധുക്കളും പോലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇതു വരെയും കണ്ടെത്താനായില്ല.

- Advertisment -

Most Popular