Thursday, October 31, 2024
HomeINFOHOUSEപാര്‍ലമെന്റില്‍ പ്രസംഗിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം

പാര്‍ലമെന്റില്‍ പ്രസംഗിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2023 ജനുവരി 23ന് പാര്‍ലമെന്റില്‍ പ്രസംഗിക്കുവാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങള്‍ക്ക് അവസരം. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പ്രസംഗ മത്സരങ്ങള്‍ വഴിയാണ് പാര്‍ലമെന്റില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത്. ജില്ലാതല മത്സരത്തില്‍ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക.

15 നും 29നും മധ്യേ പ്രായമുള്ള എറണാകുളം സ്വദേശികള്‍ക്ക്  മത്സരത്തില്‍ പങ്കെടുക്കാം . മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ bit.ly/NSCBPS എന്ന  ഗൂഗിള്‍ ഫോം  പൂരിപ്പിച്ച ശേഷം ‘നേതാജി സുഭാഷ് ചന്ദ്ര ബോസ് ലൈഫ് ആന്റ് ലഗസി ഇന്‍ ദി എയ്ജ് ഓഫ് അമൃത് കാല്‍ ‘ എന്ന വിഷയത്തില്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ ഇതോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഭാഷ ഹിന്ദിയോ ഇംഗ്ലീഷോ ആയിരിക്കണം. ജനുവരി 7ന് വൈകിട്ട് 5 വരെ വീഡിയോ അപ്‌ലോഡ് ചെയ്യാവുന്നതും അപേക്ഷിക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422800, 2958009 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

- Advertisment -

Most Popular