Wednesday, September 11, 2024
HomeINFOHOUSEജോലി ഒഴിവ്

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (എ & എച്ച്ആര്‍ഡി)  തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: എംഎച്ച്ആര്‍എം/ എംബിഎ (എച്ച്ആര്‍)/ എം.എസ്.ഡബ്ല്യു (പി.എം & ഐ.ആര്‍)/ പി.ജി  ഡിപ്ലോമ ഇന്‍ പി.എം & ഐ.ആര്‍. പ്രവര്‍ത്തി പരിചയം :  പ്രശസ്തമായ നിര്‍മ്മാണ വ്യവസായ സ്ഥാപനത്തില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.


ശമ്പള സ്‌കെയില്‍: പ്രതിമാസം 20,000 രൂപ. പ്രായം : 18-40 ( നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം,ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.

1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് II ഉം  ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ /ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

- Advertisment -

Most Popular