Saturday, July 27, 2024
HomeFilm houseനടി മൈഥിലി അമ്മയായി; നീൽ സമ്പത്ത്

നടി മൈഥിലി അമ്മയായി; നീൽ സമ്പത്ത്

കൊച്ചി : മലയാള സിനിമ താരം മൈഥിലി അമ്മയായി. തങ്ങൾക്ക് ആൺകുഞ്ഞ് ജനിച്ചതായി താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. കുഞ്ഞിന് നീൽ സമ്പത്ത് എന്ന് പേരിട്ടുയെന്നും മൈഥിലി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ് ഏപ്രിൽ 28നായിരുന്നു നടിയായ മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിൽ വിവാഹിതരാകുന്നത്.

അടുത്തിടെയായി താരം തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൂടാതെ വളക്കാപ്പ് ചിത്രങ്ങളും മൈഥിലി സമൂഹമാധ്യങ്ങളിൽ പങ്കുവച്ചിരുന്നു. 

- Advertisment -

Most Popular