Thursday, November 7, 2024
Homeഇനി 30 സിആര്‍പിഎഫ് സായുധസേനാംഗങ്ങളുടെ അകമ്പടി; ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി; സിവി ആനന്ദബോസിന് ഇസഡ് പ്ലസ്...
Array

ഇനി 30 സിആര്‍പിഎഫ് സായുധസേനാംഗങ്ങളുടെ അകമ്പടി; ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി; സിവി ആനന്ദബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി വി ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) രാജ്യത്തുടനീളം ആനന്ദ ബോസിന് സുരക്ഷയൊരുക്കും.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാജ്യത്തിന്റെ ഏത് ഭാഗത്തേക്കു യാത്രചെയ്യുമ്പോഴും ആനന്ദബോസിന് 25 മുതല്‍ 30 വരെ സിആര്‍പിഎഫ് സായുധ സേനാംഗങ്ങളുടെ അകമ്പടിയുണ്ടാകും.

1977 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദ ബോസ് കഴിഞ്ഞ നവംബറിലാണ് ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. ഉപരാഷ്ട്രപതിയും ആനന്ദബോസിന്റെ മുൻഗാമിയുമായ ജഗ്ദീപ് ധൻകറിനും ഇതേ പദിവിയിലിരിക്കുമ്പോൾ ഇസഡ് പ്ലസ് സുരക്ഷ നൽകിയിരുന്നു.

- Advertisment -

Most Popular