Friday, October 11, 2024
HomeNewshouseപുതുവത്സരാഘോഷത്തിന് പറയാതെ പോയതിന് മര്‍ദിക്കുമ്പോള്‍ യുവതി ഓടി രക്ഷപ്പെട്ടു; ശബ്ദം കേട്ടുണര്‍ന്ന പിഞ്ചുകുഞ്ഞിനെ ആക്രമിച്ചു; സാരമായി...

പുതുവത്സരാഘോഷത്തിന് പറയാതെ പോയതിന് മര്‍ദിക്കുമ്പോള്‍ യുവതി ഓടി രക്ഷപ്പെട്ടു; ശബ്ദം കേട്ടുണര്‍ന്ന പിഞ്ചുകുഞ്ഞിനെ ആക്രമിച്ചു; സാരമായി പരിക്കേറ്റകുട്ടി ആശുപത്രിയില്‍ തന്നെ; അമ്മയുടെ പങ്കാളിയായ യുവാവ് വീണ്ടും പൊലീസ് പിടിയില്‍


വനിതാസുഹൃത്തിന്റെ കുഞ്ഞിനെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതേ കേസില്‍ വീണ്ടും പിടിയിലായി. യുവതിയുടെ ആണ്‍സുഹൃത്തായ അടിമലത്തുറ അമ്പലത്തില്‍ മൂല 27കാരനായ റോയി ആണ് പിടിയിലായത്. മൂന്നരവയസ്സുള്ള കുഞ്ഞിനെ കമ്പുകൊണ്ടടിച്ചാണ് പരിക്കേല്‍പ്പിച്ചത്. രണ്ടുമാസം കൊണ്ട് ഇതേ കേസില്‍ റോയി അറസ്റ്റിലായിരുന്നു. ഭാര്യയുമായി അകന്നുകഴിയുന്ന റോയി യുവതിക്കൊപ്പമാണ് താമസം. യുവതി പുതുവത്സരാഘോഷത്തിന് പോയതാണ് പ്രകോപനകാരണം. തന്നോട് പറയാതെ പോയി എന്നും പറഞ്ഞ് റോയി യുവതിയെ ആക്രമിച്ചു. ആക്രമണത്തിനിടെ യുവതി വീട്ടില്‍ നിന്ന് പുറത്തേക്കോടി രക്ഷപ്പെട്ടു.

ഈ സമയം ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉറക്കമുണര്‍ന്നു. ഉണര്‍ന്ന് കരയാന്‍ തുടങ്ങിയതോടെ റോയി വീണ്ടും പ്രകോപിതനായി കുഞ്ഞിനെ ആക്രമിച്ചു. തൊട്ടടുത്ത് കിടന്നിരുന്ന കമ്പെടുത്ത് കുട്ടിയുടെ മുഖത്തടിച്ചു. സാരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ പരാതിയില്‍ എസ്‌ഐമാരായ വിനോദ്, പ്രസാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്. മോഷണം, അടിപിടി അഠക്കം നിരവധി കേസുകളില്‍ റോയി പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

- Advertisment -

Most Popular