Friday, October 11, 2024
HomeNewshouseദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച സംഭവം; ഒരാളെ അറസ്റ്റ് ചെയ്തു

ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച സംഭവം; ഒരാളെ അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. വാളകം സ്വദേശി സഞ്ജു ജോസ് പുതിയാമഠത്തിനെയാണ് അറസ്റ്റു ചെയ്തത്.

തിങ്കഴാഴ്ച്ചയാണ് കുഞ്ഞുമായി കാറിൽ യാത്ര ചെയ്ത സംഘത്തിന് നേരെ സദാചാര പൊലീസ് ചമഞ്ഞ് രണ്ടംഗ സംഘം  ആക്രമണം നടത്തിയത്. കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്നും കയ്യേറ്റത്തിന് മുതിർന്നെന്നും ആരോപണമുണ്ട്. എം ജി യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് ഡെനിറ്റിന്‍റെയും ഭാര്യ റിനിയുടെയും ആണ് ആക്രമിക്കപ്പെട്ടത്. 

അഞ്ചൂമാസം പ്രായമുള്ള കുഞ്ഞുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ വാളകം സിടിസി കവലക്ക് സമീപമുള്ള കുന്നക്കല്‍ റോഡില്‍ വെച്ചാണ്  ഡെനിറ്റിനും ഭാര്യ റിനിക്കും നേരെ അക്രമമുണ്ടായത്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം.

കുഞ്ഞു കരയുന്നതിനാല്‍ വാഹനം നിര്‍ത്തിയ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‍ അക്രമിച്ചുവെന്നാണ് ഇരുവരുടെയും പരാതിയിലുള്ളത്. കാറിന്‍റെ ബംബറും നമ്പര്‍ പ്ലേറ്റും കണ്ണാടിയും സംഘം അടിച്ചു തകര്‍ത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും മൂവാറ്റപൂഴ പൊലീസ് അറിയിച്ചു. 

- Advertisment -

Most Popular