Wednesday, September 11, 2024
HomeNewshouseഡിസംബറിലെ ആദ്യ 20 ദിവസത്തില്‍ 1.1 കോടി പേര്‍ക്ക് കൊവിഡ്; രോഗവ്യാപനം 15 രാജ്യങ്ങളില്‍; ഏറ്റവും...

ഡിസംബറിലെ ആദ്യ 20 ദിവസത്തില്‍ 1.1 കോടി പേര്‍ക്ക് കൊവിഡ്; രോഗവ്യാപനം 15 രാജ്യങ്ങളില്‍; ഏറ്റവും കൂടുതല്‍ രോഗികള്‍ ജപ്പാനില്‍; അമേരിക്കയില്‍ മാത്രം 7,500 പേര്‍ മരിച്ചു

മറ്റൊരു കൊവിഡ് വ്യാപനഭീതിയലേക്ക് രാജ്യം കടക്കുന്നതിന്റെ സൂചനയായി വര്‍ത്തമാനകൊവിഡ് വ്യാപനസൂചിക ലോകാരോഗ്യസംഘടന പുറത്തുവിട്ടു. ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ കൊവിഡ് വ്യാപനസാധ്യതയുണ്ടെന്നും മുന്‍കരുതലിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും സൂചിപ്പിച്ചുകൊണ്ട് ആരോഗ്യവിദഗ്ദരും രംഗത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ജപ്പാനിലാണെങ്കിലും മരണം മുന്‍കാലത്തേതുപോലെ അമേരിക്കയിലാണ് കൂടുതല്‍ ഇന്ത്യവാക്‌സിനേഷന്‍ വ്യാപകമായി നല്‍കിയതിന്റെ തുടര്‍ച്ചയായി അടുത്തൊരു വ്യാപനത്തെ നേരിടാന്‍ കെല്‍പ്പ് നേടിയെന്നാണ് ആരോഗ്യവിദഗ്ദരുടെ മതം. അതേ സമയം ഡിസംബരിലെ ആദ്യ20 ദിവസങ്ങളില്‍ ഇന്ത്യയില്‍ 58 മരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബറിലെ ആദ്യ 20 ദിവസത്തില്‍ ഇതുവരെ 1.1 കോടി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും രോഗവ്യാപനമുണ്ട്. വരുംദിവസങ്ങളില്‍ രൂക്ഷമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 15 രാജ്യങ്ങളിലാണ് രോഗബാധ കൂടുതല്‍. അഞ്ച് വീതം രാജ്യങ്ങള്‍ ഏഷ്യയിലും യൂറോപ്പിലുമാണ്. രണ്ട് വീതം രാജ്യങ്ങള്‍ ഒഷ്യാന മേഖലയിലും സൗത്ത് അമേരിക്കയിലും. ഒരെണ്ണം നോര്‍ത്ത് അമേരിക്കയിലും.

ഏറ്റവും കുടൂതല്‍ പുതിയ രോഗികള്‍ ജപ്പാനിലാണ്- 25.8 ലക്ഷം. ദക്ഷിണ കൊറിയ- 12.3 ലക്ഷം, അമേരിക്ക- 11.9 ലക്ഷം എന്നിങ്ങനെയാണ് രോഗബാധയില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍. ആകെ രോഗികളുടെ പകുതിയോളവും ഈ മൂന്നു രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ ഈ കാലയളവില്‍ രോഗികള്‍ 3600 മാത്രവും. ഏറ്റവും കൂടുതല്‍ മരണവും അമേരിക്കയിലാണ്. ഡിസംബറിലെ 20 ദിവസത്തിനിടെ 7500 ജീവന്‍ നഷ്ടമായി. ജപ്പാനില്‍ 4086, ബ്രസീലില്‍ 2615 പേരും മരിച്ചു. ഇന്ത്യയില്‍ 58. ചൈനയില്‍ മരണം ഒമ്പതു മാത്രമാണ്. രോഗവ്യാപനം രൂക്ഷമായ 15 രാജ്യങ്ങളിലെ കുറഞ്ഞ മരണസംഖ്യയാണ് ചൈനയിലേത്.

അതേസമയം കോവിഡ് വാക്സിനേഷന്‍ മികച്ച രീതിയില്‍ നടത്തിയ രാജ്യങ്ങളിലും മരണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 4086 പേര്‍ മരിച്ച ജപ്പാനില്‍ 83 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കിയതാണ്. അഞ്ഞൂറിലധികം പേര്‍ മരിച്ച ദക്ഷിണ കൊറിയയിലും തായ്വാനിലും 86 ശതമാനംപേരും രണ്ട് ഡോസ് കുത്തിവയ്പ് എടുത്തവരാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്.

അതേസമയം ഇന്ത്യയിലുള്‍പ്പെടെ പുതിയ കൊവിഡ് വകഭേദവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

- Advertisment -

Most Popular