Saturday, September 14, 2024
HomeSports houseതാമസത്തിനും വെള്ളത്തിനും ഭക്ഷണത്തിനും ദുരിതം; മാനുഷിക പരിഗണന പോലും നല്‍കിയില്ല; കോടതി ഉത്തരവിലൂടെ എത്തിയത് സംഘാടകരെ...

താമസത്തിനും വെള്ളത്തിനും ഭക്ഷണത്തിനും ദുരിതം; മാനുഷിക പരിഗണന പോലും നല്‍കിയില്ല; കോടതി ഉത്തരവിലൂടെ എത്തിയത് സംഘാടകരെ ചൊടിപ്പിച്ചു; നിദ ഫാത്തിമയും സംഘവും നാഗ്പൂരില്‍ നേരിട്ടത് കടുത്ത അവഗണന

ദേശീയ സൈക്കിള്‍ പോളോ താരം നിദാഫാത്തിമ നാഗ്പൂരില്‍ മരിച്ചത് കടുത്ത അവഗണനയുടെ തുടര്‍ച്ചയായെന്ന് റിപ്പോര്‍ട്ട്. കോടതി ഉത്തരവിലൂടെ മത്സരിക്കാനെത്തിയതിനെ തുടര്‍ന്ന് സംഘാടനകരുടെ ഭാഗത്ത് നിന്ന് ഒരു സഹകരണവും ഉണ്ടായില്ല. മാത്രമല്ല, മത്സരാര്‍ത്ഥിയുമായി പങ്കുവയ്‌ക്കേണ്ട വിവരങ്ങള്‍ പലതും നല്‍കാനും അവര്‍ തയാറായില്ല. ഭക്ഷണത്തിനും വെള്ളത്തിനും പോലും ബുദ്ധിമുട്ടിയെന്നാണ് വിവരം.

സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുള്‍പ്പെട്ട സംഘം മത്സരത്തിനെത്തിയത്. നിയമമനുസരിച്ച് മത്സരിക്കാനെത്തുന്നവരുടെ താമസ സൗകര്യമടക്കം സംഘാടകര്‍ ഒരുക്കണം. എന്നാല്‍ ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയില്ല.

രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നും ഫെഡറേഷന്‍ പറഞ്ഞിരുന്നു. ശത്രുതാമനോഭാവത്തോടെയുള്ള പെരുമാറ്റവും കോടതി ഉത്തരവ് നടപ്പാക്കാന്‍ മാത്രമായി ശ്രമിച്ച് മത്സരത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള നീക്കവും ഫെഡറേഷന്‍ നടത്തിയിരുന്നു.

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗവും സംസ്ഥാന സൈക്കിള്‍ പോളോ ടീമില്‍ അംഗവുമായ ദേശീയ താരം  നിദ ഫാത്തിമ (10)യാണ് മരിച്ചത്. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നിദ റാത്തിമ നാഗ്പൂരിലെത്തിയത്.

ഇന്നലെ രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയായിരുന്നു മരണം. കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ–14 താരമാണ് നിദ ഫാത്തിമ. കോടതി ഉത്തരവിലൂടെയാണ് നിദ മത്സരത്തിന് എത്തിയത്. 

- Advertisment -

Most Popular