Saturday, July 27, 2024
Homeന്യൂസ് ഹെഡ്ലൈന്‍സ്, സര്‍ക്കാരി അപ്ഡേറ്റ്, ആജ് തക് ലൈവ് ; മൂന്ന് വാര്‍ത്താ യൂട്യൂബ് ചാനലുകള്‍ക്ക്...
Array

ന്യൂസ് ഹെഡ്ലൈന്‍സ്, സര്‍ക്കാരി അപ്ഡേറ്റ്, ആജ് തക് ലൈവ് ; മൂന്ന് വാര്‍ത്താ യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കുമായി കേന്ദ്രം; വ്യാജവാര്‍ത്താ പ്രചരണമെന്ന് ആരോപണം

വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ചാനലുകളില്‍ പ്രസിദ്ധപ്പെടുത്തിയ വീഡിയോകളില്‍ പലതും വ്യാജമാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട്‌ചെക്ക് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് നടപടി. ന്യൂസ് ഹെഡ്‌ലൈന്‍സ്, സര്‍ക്കാരി അപ്‌ഡേറ്റ്, ആജ് തക് ലൈവ് എന്നീ യൂട്യൂബ് ചാനലുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 33 ലക്ഷത്തോളം സബ്‌സ്‌െ്രെകബര്‍മാരാണ് മൂന്ന് ചാനലുകളിലുമായി ഉണ്ടായിരുന്നത്. ഏകദേശം മൂന്ന് കോടി വ്യൂവര്‍ഷിപ്പും മൂന്ന് ചാനലുകള്‍ക്കും കൂടി ഉണ്ടായിരുന്നതായി പി ഐ ബി അറിയിച്ചു.

സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, വിലക്കേര്‍പ്പെടുത്തിയ ചാനലുകള്‍ വാര്‍ത്തകള്‍ക്കൊപ്പം സുപ്രീം കോടതി, ചീഫ് ജസ്റ്റിസ്, സര്‍ക്കാര്‍ പദ്ധതികള്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയവയെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതായാണ് പറയുന്നത്.

- Advertisment -

Most Popular