Wednesday, September 11, 2024
HomeINFOHOUSEക്രിസ്മസ് തിരക്കിന് ആശ്വാസവുമായി റെയില്‍വെ; കേരളത്തിന് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍; യാത്രയ്ക്ക് പാടുപെടണ്ട

ക്രിസ്മസ് തിരക്കിന് ആശ്വാസവുമായി റെയില്‍വെ; കേരളത്തിന് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍; യാത്രയ്ക്ക് പാടുപെടണ്ട

നിരക്ക് വര്‍ദ്ധനയും വണ്ടികളുടെ അഭാവവും കൊണ്ട് വീര്‍പ്പുമുട്ടുന്ന മലയാളികള്‍ക്ക് ആശ്വാസമായി കൃസ്മസിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ച് കേന്ദ്രറെയില്‍ മന്ത്രാലയം. ഉത്സവകാലം പ്രമാണിച്ച് കേരളത്തിലേക്ക് 51 പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.

ഈ മാസം 22 മുതൽ ജനുവരി 2 വരെയാണ് സർവീസുകൾ. ദക്ഷിണ റെയിൽവേ 17 സ്പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്..മറ്റ് സോണുകളിൽ നിന്നുള്ള 34 സ്പെഷ്യൽ ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും.

ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികളടക്കം ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുക.

- Advertisment -

Most Popular