Wednesday, September 11, 2024
HomeNewshouseവിഴിഞ്ഞത്തെ മഞ്ഞ് പൂര്‍ണമായും ഉരുകി; പിണറായിയുടെ ക്രിസ്മസ് വിരുന്നില്‍ തോമസ് ജെ.നെറ്റോ മുതല്‍ ആലഞ്ചേരി വരെ;...

വിഴിഞ്ഞത്തെ മഞ്ഞ് പൂര്‍ണമായും ഉരുകി; പിണറായിയുടെ ക്രിസ്മസ് വിരുന്നില്‍ തോമസ് ജെ.നെറ്റോ മുതല്‍ ആലഞ്ചേരി വരെ; വി.ഡി.സതീശനും പിജെ കുര്യനും എത്തി; ഗവര്‍ണര്‍ മാത്രം ഇല്ല

ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് വിരുന്ന് ഒരുക്കി. രാഷ്ട്രീയ – സാമുദായിക – വ്യവസായ രംഗങ്ങളിലെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.

മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, മാർ ജോർജ് ആലഞ്ചേരി, ഡോ. തോമസ് ജെ. നെറ്റോ, ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, വെള്ളാപ്പള്ളി നടേശൻ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യൻ, ഡോ. തിയോഡേഷ്യസ് മാർതോമ, സ്വാമി ശുഭാംഗാനന്ദ, അത്തനാസിയോസ് യോഹൻ മെത്രാപ്പൊലീത്ത, മാർ മാത്യു അറയ്ക്കൽ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.കെ. മാത്യൂസ്, ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, മാത്യു ടി. തോമസ് എം.എൽ.എ, എം.വി. ശ്രേയാംസ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.

- Advertisment -

Most Popular