കോണ്‍ഗ്രസ് നേതൃത്വത്തിലെ പടലപ്പിണക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കെ.സുധാകരനെതിരെ കത്തയച്ചു എന്ന വാര്‍ത്ത വാസ്തവമല്ല. അത്തരം വാര്ത്തകള്ചമയ്ക്കുന്നത് ദേശാഭിമാനിയായിരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സതീശന് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയില്‍ ഒരുപ്രശ്നവുമില്ല. എഐസിസി പ്രസിഡന്റിനെ താന്‍ കണ്ടത് കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെടാനല്ല. പാര്‍ട്ടിക്കാര്യങ്ങള്‍ സംസാരിക്കാനാണ്. എന്താണ് സംസാരിച്ചത് എന്ന് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കഴിയില്ല. എല്ലാകാര്യവും മാധ്യമങ്ങളോട് പറയേണ്ടതില്ല. ആവശ്യമുള്ളത് മാത്രമേ പറയൂ എന്നും സതീശന് പറഞ്ഞു.
അതേ സമയം ചില എംപിമാര്‍ സുധാകരനെതിരെ എഐസിസി പ്രസിഡന്റിന് കത്തയച്ചു എന്ന വാര്‍ത്ത സതീശന് നിഷേധിച്ചു. അത്തരം വാര്‍ത്തകള്‍ നല്കി നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. അങ്ങനെ കഥ മെനയാനാണെങ്കില് മാധ്യമങ്ങള്ക്കാകാം. പക്ഷേ അതൊന്നും ശരിയല്ല. എംപിമാര്‍ കെപിസിസി പ്രസിഡന്റിനെതിരെ പരാതി നല്‍കുമെന്ന് താന്‍ കരുതുന്നില്ലെന്നും സതീശന് പറഞ്ഞു.
എന്നാല്‍ കേന്ദ്രമന്ത്രി. വി.മുരളീധരനെ പുകഴ്ത്തിയ എംപി അബ്ദുള്‍ വഹാബിന്റെ നടപടിയെ ന്യായീകരിക്കാന്‍ സതീശന് തയാറായില്ല. അബ്ദുള്‍ വഹാബിന്റെ നിലപാട് മുസ്ലിംലീഗാണ് പരിശോധിക്കേണ്ടതെന്നും അവര്‍ അതുചെയ്യുമെന്നും സതീശന് പറഞ്ഞു.