ഭാരത് ജോഡോ യാത്ര വന്‍സ്വീകാര്യത നേടി മുന്നേറുമ്പോള്‍ പൂട്ടൊരുക്കി കേന്ദ്രം. ചൈനയില്‍ കൊവിഡ് ഭീതി പടരുന്നതിനിടെയാണ് രാഹുല്‍ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും കേന്ദ്രആരോഗ്യമന്ത്രാലം മുന്നറിയിപ്പ് നല്‍കിയത്. ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാഹുല്‍ഗാന്ധി, അശോക് ഗെഹലോട്ടിന് കത്തയച്ചു.
യാത്രയില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം കര്‍ശനമാക്കണം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമെ യാത്രയില്‍ പങ്കെടുപ്പിക്കാവൂ. കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിക്കാത്തപക്ഷം രാജ്യതാത്പര്യം മുന്‍നിര്‍ത്തി യാത്ര മാറ്റിവെക്കാന്‍ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ പ്രശ്‌നം ഗൗരവമായി കാണണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. അതിനിടെ മറ്റുരാജ്യങ്ങളിലെ കോവിഡ് സാഹചര്യം ഗൗരവമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ബി ഭാരതി പ്രവീണ്‍ പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട് ഇന്ത്യയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗം ചര്‍ച്ചചെയ്യുമെന്നും അവര്‍ പറഞ്ഞു..