Saturday, September 14, 2024
HomeFilm houseവിശാല്‍ നായകനായ ലാത്തി നാളെ; തകര്‍ക്കാന്‍ പീറ്റര്‍ ഹെയ്ന്‍; പ്രതീക്ഷയില്‍ ആരാധകര്‍

വിശാല്‍ നായകനായ ലാത്തി നാളെ; തകര്‍ക്കാന്‍ പീറ്റര്‍ ഹെയ്ന്‍; പ്രതീക്ഷയില്‍ ആരാധകര്‍

ചെന്നൈ : തമിഴ് സിനിമ ആക്ഷൻ ഹീറോ, വിശാൽ നായകനായ ലാത്തി ഡിസംബർ 22 ന്  തിയ്യേറ്ററുകളിലെത്തും. നവാഗതനായ ഏ.വിനോദ് കുമാറാണ് ലാത്തി സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ലാത്തി ‘ യുടെ ട്രെയിലർ ചെന്നൈയിൽ നടന്ന പൊതു ചടങ്ങിൽ കഴിഞ്ഞ ദിവസം റീലീസ് ചെയ്തിരുന്നു. ലാത്തിയിൽ ഒരു സാധാരണ കോൺസ്റ്റബിളായിട്ടാണ് വിശാൽ എത്തുന്നത്.

സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ അതി സാഹസികമായ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ട്രെയിലർ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആരാധകരിൽ ആവേശമായി മാറി.    ബാലസുബ്രമണ്യൻ്റെയും, ‘ ബാഹുബലി ‘ ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകളാണ്  മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം വൈകാരിക മുഹൂർത്തങ്ങളും പകർത്തിയിരിക്കുന്നത്. പുതിയ സിനിമയായ ‘ ലാത്തി ‘യിൽ.

- Advertisment -

Most Popular