Saturday, July 27, 2024
HomeFilm houseശ്രീനിവാസൻറെ മടങ്ങിവരവ് കാത്ത് പ്രേക്ഷകർ; വിനീതും ഷൈൻ ടോം ചാക്കോയും മുഖ്യവേഷത്തിൽ; കുറുക്കൻ തയാർ

ശ്രീനിവാസൻറെ മടങ്ങിവരവ് കാത്ത് പ്രേക്ഷകർ; വിനീതും ഷൈൻ ടോം ചാക്കോയും മുഖ്യവേഷത്തിൽ; കുറുക്കൻ തയാർ

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍ , ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയവരും അഭിനയിക്കുന്നു.

എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, പി.ആർ.ഒ.- എ.എസ്. ദിനേശ്.

- Advertisment -

Most Popular