Wednesday, September 11, 2024
Homeഈ തരംഗം അപ്രതീക്ഷിതം; വീണ്ടും കൊവിഡില്‍ ഉലഞ്ഞ് ചൈന; ആരോഗ്യമേഖലയില്‍ വന്‍ പ്രതിസന്ധി; മൃതദേഹങ്ങള്‍ സംസ്‌കാരിക്കല്‍...
Array

ഈ തരംഗം അപ്രതീക്ഷിതം; വീണ്ടും കൊവിഡില്‍ ഉലഞ്ഞ് ചൈന; ആരോഗ്യമേഖലയില്‍ വന്‍ പ്രതിസന്ധി; മൃതദേഹങ്ങള്‍ സംസ്‌കാരിക്കല്‍ വെല്ലുവിളി; നിലയ്ക്കാതെ രോഗ വ്യാപനം

ചൈനയില്‍ അപ്രതീക്ഷിതമായി വീണ്ടും കൊവിഡ് വ്യാപിച്ചതോടെ ആരോഗ്യമേഖലയില്‍ കനത്ത പ്രതിസന്ധി. രാജ്യംപഴയ സ്ഥിതിയിലേക്ക് കടക്കുന്നതിനിടയിലാണ് പുതിയ വ്യാപനം. കൊവിഡ് വാക്‌സിനേഷനില്‍ പോലും കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടില്ലെന്ന ആഗോളവിമര്‍ശനത്തിനിടെയുണ്ടായ രോഗവ്യാപനം രാജ്യത്തെയാകെ ഭീതിയിലാക്കിക്കഴിഞ്ഞു. ചൈനയുടെ സ്ഥിതി ലോകത്താകെ ജാഗ്രതാ നിര്‍ദേശത്തിന് കാരണമായിക്കഴിഞ്ഞു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ യാത്രാനിയന്ത്രണവും ആലോചിക്കുന്നതായാണ് സൂചന. ഏറ്റവും ഒടുവില്‍ മൃതദേഹം ദഹിപ്പിക്കലും ചൈനയില്‍ വെല്ലുവിളിയാണെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന പുറത്തുവിടുന്ന കണക്കിനപ്പുറത്താണ് യാഥാര്‍ത്ഥ്യമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌കരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രി കിടക്കകളും ക്ലിനിക്കുകള്‍ നിര്‍മ്മിക്കാനും ശ്രമിക്കുന്നുണ്ട്.

ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹവുമായി നിരവധി ബന്ധുക്കളാണ് മണിക്കൂറോളം കാത്ത് നില്‍ക്കുന്നത്. നിലവില്‍ മിക്ക ശ്മശാനങ്ങളിലും ദിവസവും മുപ്പതോളം മൃതദേഹങ്ങളാണ് സംസ്‌കരിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ വളരെയധികം കൂടുതലായാണ് ഇപ്പോഴുള്ളത്.

142 കോടിയിലധികം ജനങ്ങളുള്ള ചൈനയില്‍ ഡിസംബര്‍ 19 ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് മരങ്ങളാണ്. ഇതോടെ ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,242 ആയി. ഡിസംബര്‍ മൂന്നിന് ശേഷം രാജ്യത്ത് ദേശീയ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് 19 മരണങ്ങളാണിത്. കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങളുടെ ഔദ്യോഗികമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെയാണ് ഇത്. 2,722 പുതിയ കോവിഡ് കേസുകളാണ് ഡിസംബര്‍ 19 ന് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ചൈനയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധയില്‍ മരിക്കുമെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് മെട്രിക്‌സ് ഇവാലുവേഷന്‍ കണക്കാക്കുന്നത്. ഇവരുടെ കണക്കുകൂട്ടല്‍ പ്രകാരം 2023 ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കൊവിഡ് വ്യാപനം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തുമെന്നും മരണം 3,22,000 ല്‍ എത്തുമെന്നും ഇവര്‍ പ്രവചിക്കുന്നുണ്ട്. ഈ സമയമാകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യയിലെ മൂന്നിലൊന്ന് പേരേയും രോ?ഗം ബാധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു

- Advertisment -

Most Popular