മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ഇന്ദ്രന്‍സ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ എ.ബി.ബിനില്‍ സംവിധാനം ചെയ്ത വാമനന് എന്നചിത്രത്തിലൂടെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ കൂടി ഇന്ദ്രന്‍സ് സമ്മാനിച്ചു. മികച്ച അഭിപ്രായം നേടി മുന്നേറുന്ന വാമനനെ സംബന്ധിച്ച് പുതിയൊരു സന്തോഷമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. വാമനന് തമിഴില്‍ നിര്‍മിക്കാന്‍ പോകുകയാണ്. തമിഴിലെ ഒരു പ്രമുഖതാരം ഇന്ദ്രന്‍സ് ചെയ്ത വേഷം അഭിനയിക്കാമെന്നേറ്റതായും സംവിധായകന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
പ്രിയപ്പെട്ടവരെ, ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വാമനൻ’ എന്ന ചിത്രത്തിന് കേരളത്തിലെല്ലായിടത്തു നിന്നും നല്ല അഭിപ്രായങ്ങളും കളക്ഷനും കിട്ടുന്നതിൽ ഏറെ സന്തോഷം. ഈ സിനിമക്ക് തമിഴ് റീമേക്ക് വരുന്നു എന്ന വലിയ വാർത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. ‘ആയുൾ’ എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഒരു പ്രമുഖ തമിഴ് നടൻ മലയാളത്തിൽ ഇന്ദ്രൻസ് ചേട്ടൻ ചെയ്ത വേഷം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ജനുവരി ആദ്യവാരം അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹത്തിന് നന്ദി’, ബിനിലിന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങൾ.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി., സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍, രാജീവ് വാര്യര്‍, അശോകന് കറുമത്തില്‍, സുമ മേനോന്, ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.
എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, കല- നിധിന് എടപ്പാള്‍, മേക്കപ്പ്- അഖില്‍ ടി. രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, പരസ്യകല- ആര്‍ട്ടോകാര്‍പസ്, സൗണ്ട്- കരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്സ് അലക്സാണ്ടര്‍. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് ‘വാമനന്.