Wednesday, September 11, 2024
HomeFilm houseലോകകപ്പ് കഴിഞ്ഞ് റെസ്റ്റെടുക്കണ്ട, ക്രിസ്മസ് ആഘോഷത്തിന് ആന്റണി വര്‍ഗീസിന്റെ അടിപൊളിപ്പാട്ടെത്തി;ആരാധകര്‍ ഏറ്റെടുത്ത് പൂവനിലെ 'പള്ളിമേടയില്‍…'

ലോകകപ്പ് കഴിഞ്ഞ് റെസ്റ്റെടുക്കണ്ട, ക്രിസ്മസ് ആഘോഷത്തിന് ആന്റണി വര്‍ഗീസിന്റെ അടിപൊളിപ്പാട്ടെത്തി;
ആരാധകര്‍ ഏറ്റെടുത്ത് പൂവനിലെ ‘പള്ളിമേടയില്‍…’

ഈ ക്രിസ്മസിന് അടിച്ചുപൊളിക്കാന്‍ ഒരു ഗംഭീരസമ്മാനവുമായി എത്തിയിരിക്കുകയാണ് നടന്‍ ആന്റണിവര്‍ഗീസും കൂട്ടുകാരും. വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പൂവന്‍ എന്ന ചിത്രത്തിലെ പള്ളിമേടയില്‍ എന്ന ഗാനം പുറത്തിറങ്ങിയ ഉടനെതന്നെ സാമൂഹ്യമാധ്യമങ്ങള്‍ പാട്ടേറ്റെടുത്തു.

 ക്രിസ്മസ് രാവിൻ്റെ മനോഹാരിതയുമായാണ് പുതിയ പാട്ട് .

തനി നാട്ടിൻപുറത്തെ ക്രിസ്മസ് ആഘോഷങ്ങളും അതിനിടയിലെ പ്രണയവും രസങ്ങളുമൊക്കെ പാട്ടിൽ ചേർത്തിട്ടുണ്ട്.

നിമിഷ നേരം കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്. പാട്ടിലെ സ്വഭാവിക അഭിനയമുഹൂർത്തങ്ങളും ഏറെ ശ്രദ്ധ നേടുന്നതാണ്. ഇൻസ്റ്റ റീൽസിലും യൂട്യൂബ് ഷോർട്സിലുമൊക്കെ ഈ ഗാനം തരംഗമാകുമെന്നുറപ്പാണ്. ടൈറ്റസ് മാത്യു എഴുതി സംഗീതം ചെയ്ത ഗാനം പാടിയിരിക്കുന്നത് ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ്.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച്‌, ആന്‍റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പൂവൻ’. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ ‘പൂവനിൽ’ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌.

‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലെ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘സൂപ്പര്‍ ശരണ്യ’യില്‍ ആന്‍റണി വർഗ്ഗീസും അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു.

- Advertisment -

Most Popular