Wednesday, September 11, 2024
Homeരാജസ്ഥാനില്‍ സച്ചിന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിര്‍ണായക നീക്കം; സച്ചിനും...
Array

രാജസ്ഥാനില്‍ സച്ചിന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിര്‍ണായക നീക്കം; സച്ചിനും ഗെഹലോട്ടുമായി കൂടിക്കാഴ്ച; ശുഭവാര്‍ത്ത ഉടനെന്ന് രാഹുല്‍

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കുറേ നാളായി പ്രതിസന്ധിയിലാക്കിയ രാജസ്ഥാന്‍ പിസിസിയിലെ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി ഗെഹലോട്ടിനെ നിശ്ചയിച്ചതുമുതല്‍ ആരംഭിച്ച പ്രതിസന്ധി ഇപ്പോഴും അടങ്ങിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനമോഹിയായ സച്ചിന്‍ പൈലറ്റിനെ അക്കോമഡേറ്റ് ചെയ്യാന്‍ കഴിയാത്തത് നേതൃത്വത്തെ പലവിധത്തില്‍ ബുദ്ധിമുട്ടിച്ചു. താന്‍ പാര്‍ട്ടി വിടും എന്ന ഭീഷണി വരെ സ്ച്ചിന്‍ മുഴക്കിയിരുന്നു. എന്നാല്‍ മറ്റുവഴികളില്ലാതെ കോണ്‍ഗ്രസില്‍ തുടരുകയാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.

തന്നെ മാറ്റാനുള്ള നീക്കത്തെ മറുതന്ത്രത്തില്‍ കുരുക്കി അശോക് ഗെഹലോട്ട് പരാജയപ്പെടുത്തിയെങ്കിലും ഹൈക്കമാന്‍ഡിന്റെ അതൃപ്തിക്കിരയാകേണ്ടി വന്നു. പാര്‍ട്ടി മീതെ ചരിക്കുന്ന നേതാവ് എന്ന ദുഷ്‌പേരും ഗെഹലോട്ടിനുണ്ടായി. മുഖ്യമന്ത്രിസ്ഥാനം വെടിഞ്ഞ് എഐസിസി പ്രസിഡന്റാക്കാനുള്ള നീക്കം അദ്ദേഹം തന്നെ അട്ടിമറിച്ചു.

എന്തായാലും ഇപ്പോള്‍ കോണ്‍്ഗ്രസിന് ശുഭവാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്ന് വരുന്നത്. ഭാരത് ജോഡോയാത്രയുമായി രാഹുല്‍ഗാന്ധി മുന്നേറ്റമുണ്ടാക്കുന്നതിനിടെയാണ് സംഭവവികാസങ്ങള്‍. സച്ചിന്‍ പൈലറ്റിനെയും അശോക് ഗെഹലോട്ടിനെയും വെവ്വേറെ കണ്ട് ചര്‍ച്ച നടത്തിയ രാഹുലിന് ശുഭപ്രതീക്ഷയാണ്.

അടുത്തകൊല്ലമാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

നിലവില്‍ രാജസ്ഥാനിലൂടെയാണ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നത്. ആള്‍വാറില്‍ വെച്ചാണ് സച്ചിനും ഗഹലോതുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. കോണ്‍ഗ്രസ് സംഘടനാ കാര്യജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച പ്രശ്‌നപരിഹാരം മുന്‍നിര്‍ത്തിയായിരുന്നുവെന്നാണ് സൂചന.

- Advertisment -

Most Popular