Wednesday, September 11, 2024
HomeNewshouseഒരുകോടി വെള്ളക്കരം; 1.40 ലക്ഷം വസ്തുനികുതി; സംരക്ഷിതസ്മാരകത്തിന് നോട്ടീസ് നല്‍കുന്നത് ചരിത്രത്തിലാദ്യം; താജ്മഹല്‍ പൂട്ടിക്കെട്ടാന്‍ നീക്കമോ?

ഒരുകോടി വെള്ളക്കരം; 1.40 ലക്ഷം വസ്തുനികുതി; സംരക്ഷിതസ്മാരകത്തിന് നോട്ടീസ് നല്‍കുന്നത് ചരിത്രത്തിലാദ്യം; താജ്മഹല്‍ പൂട്ടിക്കെട്ടാന്‍ നീക്കമോ?

താജ്മഹല്‍ രാജ്യത്തിന്റെ ആകെ സ്വത്താണ്. ആഗ്രമുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയോ ബിജെപി സര്‍ക്കാരിന്റെയോ നികുതിക്കുടിശ്ശികയുടെ പേരില്‍ ജപ്തിചെയ്യപ്പെടേണ്ട സ്ഥാപനമല്ല. താജ്മഹലിന്റെ പേര് മാറ്റണമെന്ന ഹിന്ദുത്വവാദികളുടെ ആവശ്യം അന്തരീക്ഷത്തില്‍ നിലനില്‍ക്കെ ആഗ്രമുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ താജ്മഹലിന് ഇതുവരെയില്ലാത്ത വിധം വെള്ളക്കരത്തിലും നികുതിക്കുടിശ്ശികയ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. അടച്ചില്ലെങ്കില്‍ നടപടിയിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. ആക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് അയച്ചത്.

റിപ്പോര്‍ട്ട് അനുസരിച്ച്  വസ്തു നികുതിയും വാട്ടര്‍ ബില്ലുമാണ് അടയ്ക്കേണ്ടത്‌. ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് അയച്ചിരിയ്ക്കുന്നത്. 

നോട്ടീസ് അനുസരിച്ച്  ഒരു കോടി രൂപ ജലനികുതിയായും 1.40 ലക്ഷം രൂപ വസ്തു നികുതിയായും അടയ്ക്കണം. ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ നല്‍കിയ ഈ ബില്‍ ഒരു പിഴവാണ് എന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ പ്രശ്നം ഉടന്‍തന്നെ  പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിന്‍റെ വിവിധ യൂണിറ്റുകളുടെ കുടിശ്ശിക ബില്ലുകളില്‍ താജ് മഹലിന് രണ്ടും ആഗ്ര ഫോർട്ടിന്  ഒന്നും നോട്ടീസുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മൊത്തം ഒരു കോടിയിലധികം രൂപ എഎസ്‌ഐയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി  ASI ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

“നിയമ അനുസരിച്ച് ഒന്നാമതായി, സ്മാരക പരിസരത്തിന് വസ്തു നികുതിയോ വീട്ടുനികുതിയോ ബാധകമല്ല. ഉത്തർപ്രദേശ് നിയമങ്ങളിലും ഈ വ്യവസ്ഥയുണ്ട്, മറ്റ് സംസ്ഥാനങ്ങളിലും ഈ നിയമം ഉണ്ട്. വാട്ടര്‍ ബില്ല് അറിയിപ്പിനെ സംബന്ധിച്ചിടത്തോളം, മുൻകാലങ്ങളിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള വാട്ടർ കണക്ഷനുകളൊന്നും ഞങ്ങൾക്കില്ല. താജ് സമുച്ചയത്തിനുള്ളിൽ ഞങ്ങൾ പരിപാലിക്കുന്ന പുൽത്തകിടികൾ പൊതുസേവനത്തിനുള്ളതാണ്, കുടിശ്ശികയുടെ പ്രശ്‌നമില്ല”, ASI ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

1920-ൽ താജ് മഹലിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഈ സ്മാരകത്തിന് വീടോ ജല നികുതിയോ ചുമത്തിയിരുന്നില്ലെന്നും എഎസ്ഐ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

- Advertisment -

Most Popular