മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിന് 48 ലക്ഷം രൂപ ചെലവാക്കിയതെന്തിനെന്ന് പിസി ജോര്‍ജ്ജ്. ബഫര്‍സോണ്‍വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കോട്ടയത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പിസിയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിക്ക് പാല് വേണമെങ്കില്‍ കാലിത്തൊഴുത്തെന്തിനെന്നും അത് സര്‍ക്കാര്‍ ചെലവിലല്ല ഉണ്ടാക്കേണ്ടതെന്നും പിസി പറഞ്ഞു. പാല് മില്‍മ എത്തിക്കണം. ഒരു സര്‍ക്കാര്‍ സംവിധാനം ഉള്ളപ്പോള്‍ ഇത്രയും രൂപ ചെലവഴിച്ച് പാലുണ്ടാകേണ്ട സ്ഥിതി ദയനീയമാണ്. അതേ സമയം ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും പിസി പറഞ്ഞു.
സർക്കാർ വൻതോതിൽ ധൂർത്ത് നടത്തുകയാണെന്ന് പിസി ജോർജ് ആരോപിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകൾ ഇതിന് തെളിവാണ്.
ഇതിനു പിന്നാലെയാണ് ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിർമ്മാണം അനാവശ്യമാണെന്ന് പിസി ജോർജ് വിമർശിച്ചു. പിണറായി വിജയന് പാല് കുടിക്കണമെങ്കിൽ മിൽമ നൽകില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റർ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിർമ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ട് എന്നും പിസി ജോർജ് ആരോപിച്ചു.
ബഫർ സോൺ നിശ്ചയിക്കാനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്ത് ആണെന്നും പിസി ജോർജ് ആരോപിച്ചു. ഉപഗ്രഹ സർവ്വ വലിയ വഞ്ചനയും പിടിച്ചുപറിയും ആണ്. ബഫർ സോൺ വന്നാൽ ഇടുക്കി ജില്ല മുഴുവൻ തകരും. ഇനി ഒരു മുറുക്കാൻ കടയ്ക്കുപോലും ഇടുക്കിയിൽ കമ്പടിക്കാൻ കഴിയില്ല എന്നും ജോർജ് ആരോപിച്ചു.ബഫർ സോണിൽ ഒരു കിലോമീറ്റർ എയർ ഡിസ്റ്റൻസ് ആണ്. എന്നാൽ റോഡ് വഴിയുള്ള ബഫർ സോൺ ദൂരം 9 കിലോമീറ്റർ വരും. ബഫർസ്സോണിലുള്ള ജനങ്ങൾ എവിടെ പോകണം എന്ന് സർക്കാർ പറയണം എന്നും ജോർജ് പറഞ്ഞു.
കേരളം സുപ്രീംകോടതിയിൽ കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിൽ ജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാരാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെ ബഫർ സോങ് ദൂരം കുറവാണ്. കാർബൺ ക്രെഡിറ്റ് ഫണ്ട് ആണ് എല്ലാ കുഴപ്പത്തിനും കാരണം. ഇതെല്ലാം വനം വകുപ്പുകാർ വിഴുങ്ങുകയാണ്. ആയിരം കോടി രൂപയ്ക്ക് മുകളിലാണ് ഈ പണം കിട്ടുന്നത്. സോഷ്യൽ ഫോറസ്ട്രി എന്ന പേരിൽ ഒരു കൊള്ള സംഘം ഇവിടെ നിൽക്കുകയാണ്. ഏതെങ്കിലും റോഡിന്റെ സൈഡിൽ മരം വെച്ച് വനം പിടിപ്പിക്കുന്നത് നടന്നിട്ടുണ്ടോ എന്നും ജോർജ് ചോദിച്ചു.
ഓസ്ട്രേലിയയിൽ ലൈസൻസ് ഉള്ള എല്ലാവർക്കും മൂന്നുമാസം ഇഷ്ടമുള്ള മൃഗത്തെ വെടിവെച്ചുകൊല്ലാം എന്ന് ജോർജ് പറയുന്നു. നാട്ടുപന്നി 5 കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നതെങ്കിൽ കാട്ടു പന്നി 20 കുഞ്ഞുങ്ങളെ ഒരു കൊല്ലം പ്രസവിക്കുന്നു. കാട്ടുപന്നിയെ കൊല്ലാനുള്ള അനുവാദമെങ്കിലും ജനങ്ങൾക്ക് കൊടുക്കണം എന്നും ജോർജ് ആവശ്യപ്പെട്ടു. ആന ആവശ്യമുള്ളതിന്റെ പത്തിരട്ടിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. കടുവയും കാട്ടുപോത്തും എല്ലാം ഇതേപോലെ വർദ്ധിച്ചിരിക്കുകയാണ്.
പ്രകൃതി നിയമമനുസരിച്ച് വേണ്ട മൃഗങ്ങളുടെ എണ്ണത്തിൽ കൂടുതലുള്ള മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ സർക്കാർ തീരുമാനിക്കണം എന്നും പിസി ജോർജ് ആവശ്യപ്പെട്ടു. പ്രകൃതിസ്നേഹികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന അവസ്ഥ വരും എന്നാണ് ജോർജ് പറയുന്നത്. ഫോറസ്റ്റുകാരെ കത്തിക്കട്ടെ എന്നാണ് ഇന്നലെ നാട്ടുകാരിൽ ഒരാൾ ചോദിച്ചത്.
ജോസ് കെ മാണിക്ക് എതിരെയും പിസി ജോർജ് രൂക്ഷ വിമർശനം ഉന്നയിച്ചു. പരസ്യമായി എതിരഭിപ്രായം പറഞ്ഞശേഷം പിണറായിയുടെ അടുത്ത് നിന്ന് വെറുതെ പറഞ്ഞതാണ് എന്ന് പറയുന്ന നിലപാടാണ് ജോസ് കെ മാണിക്ക്.സർക്കാറിന് എതിരെ സമരം ചെയ്യുകയല്ല റോഷി അഗസ്റ്റിൻ ചെയ്യേണ്ടത്.സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ കേരള കോൺഗ്രസ് എം തയ്യാറാവണം.
കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ ഒരു പത്തുകൊല്ലമെങ്കിലും തുടരുമെന്നും പിസി ജോർജ് പറയുന്നു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ഒക്കെ ഒരു വഴിക്ക് നടക്കും.
ഒരു പത്തുവർഷത്തേക്ക് മോഡിയെ പുറത്താക്കാൻ ആകില്ല.രണ്ടുമാസത്തിനുള്ളിൽ സംസ്ഥാന ബിജെപിയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നും പിസി ജോർജ് പ്രവചിച്ചു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിൽക്കില്ല എന്നു പറയുന്നില്ല.പക്ഷേ അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകാനുള്ള മോഹമിപ്പോഴും നിലനിൽക്കുകയാണ്.ചതുഷ്കോണ മത്സരം നടന്നാൽ പത്തനംതിട്ടയിൽ വിജയിക്കും. ലോക്സഭയിൽ പോയാലും ഹിന്ദി പ്രശ്നമല്ല.താൻ ഹിന്ദി മാധ്യമിക് പാസായ ആളാണ് എന്നും ജോർജ് കൂട്ടിച്ചേർത്തു.