Saturday, July 27, 2024
HomeBusiness houseമസ്‌കിനോടുള്ള വെറുപ്പോ? ട്വിറ്ററിന്റെ നേതൃത്വസ്ഥാനത്ത് വേണ്ടെന്ന് അഭിപ്രായസര്‍വേ, തലവേദന ഒഴിവാക്കാന്‍ മസ്‌കിന്റെ തന്ത്രമോ?

മസ്‌കിനോടുള്ള വെറുപ്പോ? ട്വിറ്ററിന്റെ നേതൃത്വസ്ഥാനത്ത് വേണ്ടെന്ന് അഭിപ്രായസര്‍വേ, തലവേദന ഒഴിവാക്കാന്‍ മസ്‌കിന്റെ തന്ത്രമോ?

ട്വിറ്റര്‍ തലവേദന ഒഴിവാക്കാന്‍ മസ്‌ക് വമ്പന്‍ തന്ത്രമൊരുക്കുന്നു എന്ന സൂചനകള്‍ക്ക് പിന്നാലെ സിഇഒ സ്ഥാനത്തെ കുറിച്ച് നടത്തിയ സര്‍വേ ഫലം പുറത്തുവന്നു. ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് തുടരണമോ എന്ന അഭിപ്രായ സര്‍വേയില്‍ ഇലോണ്‍ മസ്‌കിനെതിരായി ഭൂരിപക്ഷം പേരും വോട്ട് രേഖപ്പെടുത്തി. 75 ലക്ഷം പേര്‍ പങ്കെടുത്ത അഭിപ്രായ സര്‍വേയില്‍ 57.5 ശതമാനം പേര്‍ മസ്‌കിനെതിരെ വോട്ട് ചെയ്തു. 43 ശതമാനം പേര്‍ മാത്രമാണ് ഇലോണ്‍ മസ്‌കിനെ പിന്തുണച്ച് വോട്ട് ചെയ്തത്. സിഇഒ സ്ഥാനത്ത് താന്‍ തുടരണമോ എന്ന് ചോദിച്ച് സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് വഴി ഇലോണ്‍ മസ്‌ക് തന്നെയാണ് അഭിപ്രായ സര്‍വേയ്ക്ക് തുടക്കമിട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന മറ്റാരെയെങ്കിലും പദവി ഏല്‍പ്പിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. അഭിപ്രായ സര്‍വേ ഫലം എന്തു തന്നെയായാലും അത് അം?ഗീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. ‘ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലങ്ങള്‍ ഞാന്‍ പാലിക്കും, ട്വീറ്റില്‍ മസ്‌ക് കുറിച്ചു. മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകള്‍,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മസ്റ്റഡോണ്‍, ട്രൂത്ത് സോഷ്യല്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ട്വിറ്റര്‍ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടത്തിയത്.

മസ്‌ക് ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ട് നീക്കം ചെയ്തതും, ബ്ലൂ ടിക്കിന് നിരക്ക് ഈടാക്കാനുളള തീരുമാനവും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പ്ലാറ്റ്ഫോമിലെ പ്രധാന നയ മാറ്റങ്ങളുടെ പേരില്‍ മസ്‌ക് ചില വിമര്‍ശനങ്ങള്‍ നേരിട്ട സമയത്താണ് ട്വിറ്റര്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്നത്.

- Advertisment -

Most Popular