Wednesday, September 11, 2024
HomeSports houseടീമിനെ ടീമാക്കി മാറ്റിയില്ല; ലോകോത്തര പ്രതിഭകളുടെ അതിപ്രസരമുണ്ടായിട്ടും കോച്ച് എന്തുചെയ്യുകയായിരുന്നു; എംബാപ്പെയുടെ പ്രകടനം കോച്ചിന്റെ ചെലവിലെഴുതണ്ട;...

ടീമിനെ ടീമാക്കി മാറ്റിയില്ല; ലോകോത്തര പ്രതിഭകളുടെ അതിപ്രസരമുണ്ടായിട്ടും കോച്ച് എന്തുചെയ്യുകയായിരുന്നു; എംബാപ്പെയുടെ പ്രകടനം കോച്ചിന്റെ ചെലവിലെഴുതണ്ട; ദെഷാം സ്‌കലോണിയെ കണ്ടുപഠിക്കണമെന്ന് വിമര്‍ശകര്‍; ഫ്രഞ്ച് മുന്നേറ്റത്തിന്റെ കുന്തമുന ബെന്‍സേമയുടെ വിരമിക്കല്‍ പ്രഖ്യാപനം പരിശീലകനോടുള്ള പ്രതിഷേധമോ

ഫ്രഞ്ച് ഫുട്‌ബോളില്‍ എല്ലാം കൊണ്ടും ദുഖഭരിതമായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ് റണ്ണറപ്പായി എന്നത് മാത്രമല്ല, ഫ്രഞ്ച് ടീമിന്റെ മുന്നേറ്റത്തിലെ മുഖ്യപടയാളിയായിരുന്ന കരീംബെന്‍സേമയുടെ വിരമിക്കല്‍ പ്രഖ്യാപനം കൂടിയായതോടെ ആരാധകര്‍ സങ്കടത്തിലായി. നേരത്തെ ലോകകപ്പ് തുടങ്ങുമ്പോള്‍ പരിക്ക് മൂലം മാറി നിന്ന ബെന്‍സേമയെ പരിക്ക് ഭേദമായിട്ടും ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ കോച്ചും മാനേജ്‌മെന്റും തയാറായിരുന്നില്ല. ഇതില്‍ കടുത്ത രോഷാകുലനായി മാറിയ ബെന്‍സേമ തന്റെ അസ്വസ്ഥത പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. തനിക്കിതില്‍ താല്‍പര്യമില്ലെന്ന് സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതുപോലും പ്രതിഷേധത്തിന്റെ സൂചനായയാണ് വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ഫൈനലില്‍ കപ്പ് ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ടതോടെ കോച്ചിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. അതിനിടയൊണ് ബെന്‍സേമയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ഫ്രഞ്ച് ടീമില്‍ കുറേ കളിക്കാരുണ്ട്, അവരൊക്കെ അവര്‍ക്കാവുമ്പോലെ കളിക്കും. എന്നാല്‍ ഓരോരുത്തരും ഓരോ പ്രതിഭാസങ്ങളായി കളിക്കുമ്പോള്‍ പോലും അതൊരു ടീമാക്കി മാറ്റാന്‍ കോച്ചിന് കഴിഞ്ഞില്ല, ദിദിയര്‍ ദെഷാം ഇപ്പോള്‍ നേരിടുന്ന ഏറ്റവും കടുത്ത വിമര്‍ശനം ഈ വഴിക്കാണ്. എംബാപ്പെ അയാളായും തുറാം തുറാമായും തുടങ്ങി ഓരോരുത്തരും അവരവരുടെ കളി പുറത്തെടുക്കുന്നു എന്നല്ലാതെ ഒരു ടീമായി പരുവപ്പെടുത്തുന്നതില്‍ ദെഷാം പരാജയപ്പെട്ടു എന്നാണ് വിലയിരുത്തല്‍.

ഫൈനലില്‍ അര്‍ജന്റീന ഏതൊരു ശരാശരിക്കാളിക്കാരനും കളിക്കാവുന്ന വിധത്തില്‍ ടീമാക്കി പരുവപ്പെടുത്തിയെടുത്തതിന്റെ ഫലമാണ് കാണിച്ചത്. അതുകൊണ്ടാണ് എംബാപ്പെയ്ക്ക് പോലും തിളങ്ങാന്‍ കഴിയാത്ത വിധം ആധിപത്യം അവര്‍ക്ക് സ്ഥാപിക്കാനായത്. ഒടുവില്‍ എഞ്ചല്‍ ഡി മരിയയുടെ അഭാവത്തില്‍ മാത്രമാണ് എംബാപ്പെയ്ക്ക് പോലും തിരിച്ചുവരാന്‍ സാധിച്ചത്. ആരോടും നേരിടാന്‍ പോന്ന പ്രതിഭകള്‍ സുലഭമായിട്ടും സംഘബോധത്തോടെയുള്ള ആക്രമണത്തിന് അവര്‍ക്ക് കഴിയും വിധം മെരുക്കിയെടുക്കാന്‍ കോച്ചിന് കഴിഞ്ഞില്ല, അതുകൊണ്ട് കൂടിയാണ് കരീംബെന്‍സേമയെ പോലൊരാള്‍ പരിക്ക് ഭേദയമായിട്ടും പുറത്തിരിക്കേണ്ടി വന്നത് എന്നാണ് വിമര്‍ശകമതം.

പിഎസ്ജി, റയല്‍മാഡ്രിഡ് തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ടീമുകളിലെ മുന്‍നിരതാരങ്ങളാണ് ഫ്രാന്‍സിന് വേണ്ടി ബൂട്ട് കെട്ടിയത്. എന്നാല്‍ അര്‍ജന്റീനയില്‍ ചുരുക്കം ചിലരൊഴികെ ആരും പ്രധാനക്ലബ്ബുകളില്‍ പോലും കളിക്കുന്നില്ല. മെസ്സി, ഡി മരിയ, അല്ലുവാരസ്, ഡിപോള്‍ തുടങ്ങിയവരൊഴികെ എല്ലാവരും താരതമ്യേന ചെറിയ ക്ലബ്ബുകളിലെ അപ്രസ്‌കതരായ താരങ്ങളാണ്. അവരെ ഉപയോഗിച്ചാണ് സ്‌കലോണി പട നയിച്ചത്. എന്നാല്‍ താരമൂല്യത്തിലും പ്രതിഭാവിലാസത്തിലും വ്യക്തിപരമായ മികവിന്റെ അടിസ്ഥാനത്തിലും ഒരുതൂക്കം മുന്നില്‍ നില്‍ക്കുന്ന ഒരുപിടിതാരങ്ങളെ ഉപയോഗിച്ച് ജയിച്ചുകയറി വന്നതല്ലാതെ നിര്‍ണായകമാ ഘട്ടങ്ങളില്‍ ഫ്രഞ്ച് പട പരാജയമടഞ്ഞു. ഇതാണ് ദെഷാമിന് നേരായ ആക്രമണമായി മാറുന്നത്.

എന്തായാലും ബെന്‍സേമയുടെ രാജി ഒരുസൂചനയാണ്. പോഗ്ബയും കാന്റെയും അടക്കമുള്ളവരുടെ പ്രതികരണം കൂടി അറിയാനാണ് ആരാധകലോകം കാത്തിരിക്കുന്നത്.

ബെന്‍സേമ രാജ്യാന്തരഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെങ്കിലും തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചിട്ടില്ല. ക്ലബ് ഫുട്‌ബോളില്‍ കളി തുടരും. റയലിലെ റോളിലൂടെ ലോകത്തിന് മുന്നില്‍ കളി തുടരുമെന്ന് ബെന്‍സേമ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ഒരിക്കലെങ്കിലും കളത്തിലിറങ്ങാനുള്ള സാധ്യത ഇല്ലാതാക്കിയതിലൂടെ കോച്ച് ചെയ്തത് നീതികേടാണെന്നാണ് ബെന്‍സേമയുടെ നിലപാട്.

- Advertisment -

Most Popular