Wednesday, September 11, 2024
HomeNewshouseനടൻ ഉല്ലാസ് പന്തളത്തിൻറെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ, കണ്ടെത്തിയത് ഭാര്യയെ കാണാനില്ലെന്ന പരാതിയെ തുടർന്ന്

നടൻ ഉല്ലാസ് പന്തളത്തിൻറെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ, കണ്ടെത്തിയത് ഭാര്യയെ കാണാനില്ലെന്ന പരാതിയെ തുടർന്ന്

പത്തനംതിട്ട നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ നിഷ (ആശ–38) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം.

സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്നു പൊലീസ് പറയുന്നു.

ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. മൃതദേഹം അടൂർ ഗവ. ആശുപത്രിയിൽ. മക്കൾ: ഇന്ദ്രജിത്ത്, സൂര്യജിത്ത്.

- Advertisment -

Most Popular