Tuesday, November 5, 2024
Homeകുഞ്ഞിനെ ഉപേക്ഷിച്ചത് വിവാഹം കഴിഞ്ഞ് ഉടന്‍ പ്രസവിച്ചതിനാല്‍; പിന്നീട് ഇരുവര്‍ക്കും കടുത്ത കുറ്റബോധം; ഉപേക്ഷിച്ച കുഞ്ഞിനെ...
Array

കുഞ്ഞിനെ ഉപേക്ഷിച്ചത് വിവാഹം കഴിഞ്ഞ് ഉടന്‍ പ്രസവിച്ചതിനാല്‍; പിന്നീട് ഇരുവര്‍ക്കും കടുത്ത കുറ്റബോധം; ഉപേക്ഷിച്ച കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നിന്ന് വീണ്ടെടുത്ത് ദമ്പതികള്‍

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെ അമ്മത്തൊട്ടലില്‍ ഒരു പൊന്നോമന കുഞ്ഞ് വന്നു. ഏതോ അമ്മയോ അച്ഛനോ മറ്റാരോ കൊണ്ടുവച്ചതായിരിക്കാം കുഞ്ഞിനെ എന്ന വിചാരത്തില്‍ അമ്മത്തൊട്ടില്‍ അധികൃതര്‍ പരിപാലിച്ചുപോന്നു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച കഥ തലസ്ഥാനത്തെ പ്രമുഖ സൈക്കോളജിസ്റ്റ് ഫെയ്‌സ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചതോടെ സംഭവം വലിയ പ്രചാരം നേടി. ഒടുവില്‍ കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനും അമ്മയും തന്നെ രംഗത്തെത്തി. കുഞ്ഞിനെ തിരിച്ചെടുക്കാനുള്ള ശ്രമത്തിലായി.

കുഞ്ഞിനെ തിരികെ കിട്ടാനായി ശിശുക്ഷേമസമിതിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ തിരികെ നല്‍കാന്‍ നിയമപ്രകാരം കഴിയില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഡിഎന്‍എ ഫലം വന്നു. ഫലം അനുകൂലമായതിനെ തുടര്‍ന്ന് ശിശുക്ഷേമസമിതി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

ഇരുവരും വിവാഹംകഴിക്കുമ്പോള്‍ യുവതി 8 മാസം ഗര്‍ഭിണിയായിരുന്നു. വിവാഹശേഷം തിരുവനന്തപുരത്തെ വാടകവീട്ടില്‍ കഴിയുമ്പോള്‍ പ്രസവിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ ഉടനെ പ്രസവിച്ചത് നാണക്കേടാകുമോ എന്ന് ഭയന്ന് ഇരുവരും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നരമാസത്തിന് ശേഷം ജൂലൈ 17നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. കുഞ്ഞിനെ വിട്ടുപിരിഞ്ഞതിന് ശേഷം കുറ്റബോധം നീറ്റിയ ഇരുവരും മാനസികപ്രയാസത്തിലകപ്പെട്ടു. ഒടുവില്‍ കുഞ്ഞിനെ വീണ്ടെടുക്കുക എന്ന പരിഹാരത്തിലേക്കെത്തുകയും തീരുമാനം ശിശുക്ഷേമസിതിയില്‍ അറിയിക്കുകയുമായിരുന്നു. എന്തായാലും കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷത്തില്‍ ദമ്പതികള്‍ വീട്ടില്‍ സമാധാനത്തോടെ കഴിയുന്നു. കുഞ്ഞിനും ഇനി അമ്മയുടെയും അച്ഛന്റെയും ഒപ്പം കഴിയാം.

- Advertisment -

Most Popular