Saturday, September 14, 2024
HomeSports houseമെസ്സിയും സംഘവും ഉടന്‍ എത്തും; രാപ്പകല്‍ ഭേദമില്ലാതെ ജനം തെരുവില്‍; ഫുട്‌ബോള്‍ ജീവശ്വാസമായ മനുഷ്യര്‍ക്ക് ഇത്...

മെസ്സിയും സംഘവും ഉടന്‍ എത്തും; രാപ്പകല്‍ ഭേദമില്ലാതെ ജനം തെരുവില്‍; ഫുട്‌ബോള്‍ ജീവശ്വാസമായ മനുഷ്യര്‍ക്ക് ഇത് അവിശ്വസനീയ നിമിഷങ്ങള്‍; അര്‍ജന്റീനയ്ക്കിത് ഉറക്കമില്ലാത്ത രാപ്പകല്‍

ഖത്തറില്‍ മെസി കപ്പുയര്‍ത്തുമ്പോള്‍ അങ്ങ് അര്‍ജന്റീനയിലെ ജനം തെരുവില്‍ ആഘോഷത്തിനിറങ്ങി. അവര്‍ക്ക് മൂന്ന് ദശാബ്ദത്തോളം കാത്തുനിന്ന് കിട്ടിയ സ്വപ്‌നസാഫല്യമാണീ കപ്പ്. ഡീഗോ മാറഡോണ ഉയര്‍ത്തിയ കപ്പ് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കാതെയിരുന്നപ്പോഴും ഫുട്‌ബോള്‍ ജീവവായുവായി കൊണ്ടുനടന്ന ജനസമൂഹത്തിനിതില്‍ പരമൊരു ആഹ്ലാദമുണ്ടോ. ടീമാകെ കെട്ടുകെട്ടിയ മത്സരങ്ങളുടെ വേദന ഉള്ളിലേറ്റിയ കാലത്തും ഒരുരക്ഷകന്റെ വരവ് അവര്‍ പ്രതീക്ഷിച്ചു.

ആ രക്ഷകന്‍ മെസ്സിയായി അവതരിച്ചപ്പോള്‍ ലോകകപ്പും സ്വപ്‌നം കണ്ടു. എന്നാല്‍ ഊഷരമായ ഫുട്‌ബോള്‍ നാളുകള്‍ അവരെ സങ്കടപ്പെടുത്തി. പക്ഷേ അവര്‍ ഫുട്‌ബോള്‍ ഉപേക്ഷിച്ചില്ല, കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കും പ്രയത്‌നങ്ങള്‍ക്കുമെല്ലാമുള്ള ഫലം ഖത്തറില്‍ മെസ്സിപ്പട നേടിയപ്പോള്‍ ഇവിടെ ഉറങ്ങാത്ത രാപ്പകലുകള്‍ ജനം സൃഷ്ടിക്കുകയായിരുന്നു.

അര്‍ന്‍ൈന്‍ തെരുവുകളില്‍ ജനം ഇറങ്ങി. ആഘോഷത്തിന്റെ വെടിപൊട്ടിച്ചു. അവരുടെ മനസ്സില്‍ കപ്പുമായെത്തുന്ന മെസ്സിയാണ്. മെസ്സിയെന്ന് നാട്ടിലെത്തുമെന്ന് മാത്രം അറിഞ്ഞാല്‍ മതി അവര്‍ക്ക്. റൊസാരിയോ തെരുവ് മുതല്‍ ബ്യൂണസ് അയേഴ്‌സ് വരെ ആബാലവൃദ്ധം ജനം പുറത്തിറങ്ങിയാഘോഷിച്ചു.
ഇനി മെസ്സിയുടെയും ടീമിന്റെയും വരവിനായുളള കാത്തിരിപ്പ്.

മറഡോണയെയും മെസ്സിയെയും താരതമ്യപ്പെടുത്തിക്കൊണ്ടും വൈകാരികനിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടും ആരാധകര്‍ വിജയം ആഘോഷമാക്കി.

- Advertisment -

Most Popular