Saturday, July 27, 2024
Homeയുകെയില്‍ യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ടു, ഭര്‍ത്താവ് കസ്റ്റഡിയില്‍, സാജു കാറ്ററിംഗ് തൊഴിലാളി
Array

യുകെയില്‍ യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ടു, ഭര്‍ത്താവ് കസ്റ്റഡിയില്‍, സാജു കാറ്ററിംഗ് തൊഴിലാളി

ലണ്ടൻ- യുകെയിൽ താമസസ്ഥലത്ത് മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുകെയിൽ ഗവർമെൻറ്  ആശുപത്രി നഴ്സ് ആയ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജീവ(6), ജാൻവി (4) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ  ഇന്ത്യൻ സമയം രാത്രി 11.15നാണ് സംഭവം. യുകെയിലെ കേറ്ററിങ്ങിൽ ജോലി ചെയ്യുന്ന  കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) ആണ് കസ്റ്റഡിയിൽ ഉള്ളത്.  അഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ അവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്.  വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.  പോലീസ് എത്തി വീട് തുറന്നപ്പോഴാണ്   അഞ്ജുവും മക്കളും ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ   ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാജുവിന്  ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്.
Read more: https://www.deshabhimani.com/news/world/malayali-nurse-and-her-children-killed-in-uk-husband-in-custody/1061954

- Advertisment -

Most Popular