കൊച്ചി:മലയാളസിനിമയിലെ റിബലുകളെ റെയ്ഡ് വഴി പിടിക്കാനുറച്ച് കേന്ദ്രം. പൃഥ്വിരാജ്, ലിസ്റ്റിന്‍സ്റ്റീഫന്‍, ആന്റോജോസഫ് തുടങ്ങി ആന്റണി പെരുമ്പാവൂര്‍ വരെ നീളുന്ന പട്ടികയാണ് ആദായനികുതി വകുപ്പിന്റെ മുന്നില്‍. അതിന്റെ ഭാഗമായി അപ്രതീക്ഷിതമായി രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി എട്ടുമണി വരെ നീണ്ടു. ഒരേ സമയം നാല് മുതിര്‍ന്ന സിനിമാപ്രവര്‍ത്തകരുടെ വീടുകളിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ കയറിയത്. തുടര്‍റെയ്ഡുകള്‍ക്കാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ ഉൾപ്പടെ മലയാളത്തിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. നടനും നിർമാതാവുമായ പൃഥിരാജ് നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിലും ഓഫീസുലുമായാണ് ഒരേസമയം പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ 7.45നാണ് റെയ്ഡ് ആരംഭിച്ചത്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.
എന്നാൽ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.