Wednesday, September 11, 2024
HomeSports houseപരാജയം ക്ഷുഭിതരാക്കി, മൊറോക്കോ ആരാധകരെ കൊണ്ട് പൊറുതിമുട്ടി ബെല്‍ജിയം, ബ്രെസ്ലെസില്‍ പൊലീസുമായി ആരാധകര്‍ ഏറ്റുമുട്ടി, ടിയര്‍ഗ്യാസ്...

പരാജയം ക്ഷുഭിതരാക്കി, മൊറോക്കോ ആരാധകരെ കൊണ്ട് പൊറുതിമുട്ടി ബെല്‍ജിയം, ബ്രെസ്ലെസില്‍ പൊലീസുമായി ആരാധകര്‍ ഏറ്റുമുട്ടി, ടിയര്‍ഗ്യാസ് കണ്ണീര്‍വാതകം…

ലോകകപ്പ് ഫുട്‌ബോള്‍ സെമിഫൈനലില്‍ പരാജയപ്പെട്ട് മടങ്ങുകയാണെങ്കിലും ലോകഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്താണ് മൊറോക്കോ ടീം വിമാനം കയറുന്നത്. പൊരുതി തോറ്റെങ്കിലും ആദ്യമായി സെമിഫൈനലിലെത്തുന്ന ആഫ്രിക്കന്‍ രാജ്യമെന്ന് അവര്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു. എന്നാല്‍ തോല്‍വി അംഗീകരിക്കാന്‍ തയാറാല്ലാത്ത ആരാധകര്‍ ലോകമെങ്ങും തെരുവിലിറങ്ങി. പ്രത്യേകിച്ചും നേരത്തെ തന്നെ ജാഗ്രതയിലായിരുന്ന ബെല്‍ജിയത്തില്‍. ബ്രസ്സല്‍സ് തെരുവില്‍ മൊറോക്കോ ആരാധകര്‍ തെരിവിലിറങ്ങി പൊലീസുമായി ഏറ്റുമുട്ടി കലാപസമാന അന്തരീക്ഷം നേരിടാന്‍ പോലീസ് കടുത്ത പ്രയോഗങ്ങള്‍ തന്നെ നടത്തി. അവര്‍ കണ്ണീര്‍വാതകഷെല്ലുകളും ടിയര്‍ഗ്യാസും പ്രയോഗിച്ചു.

മൊറോക്കോ പതാകകളുമായി തെരുവിലിറങ്ങിയ നൂറോളം ആരാധകരെ നേരിടാന്‍ പൊലീസിന് നന്നേ പണിപ്പെടേണ്ടിയും വന്നു. ഒടുവില്‍ പൊലീസ് നടപടിയെ തുടര്‍ന്ന് ആരാധകര്‍ ചിതറിയോടുകയായിരുന്നു.

- Advertisment -

Most Popular