ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മോഡലും അഭിനേത്രിയുമായ അമയ പ്രസാദിന്റെ ‘പെണ്ണായ ഞാന്‍ ‘ എന്ന ആത്മകഥാപുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. പെപ്പര്‍ പബ്ലിക്കയാണ് പ്രസാധകര്‍.
പെണ്ണായ ഞാന്‍ എന്ന ആത്മകഥയിലൂടെ അമയപ്രസാദിന് വലിയ ലക്ഷ്യങ്ങളുണ്ട്. അത് ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ്. സ്വപ്‌നമാണ്. പുസ്തകത്തില്‍ അമയ പ്രസാദ് ഇങ്ങനെ പറയുന്നു.
” ഈപുസ്തകം വായിക്കുന്ന ഓരോരുത്തരും എന്നെ മനസിലാക്കും. എന്നെ ഇപ്പോഴും പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ പുസ്തകം. സത്യം എന്താണെന്ന് എല്ലാവരും അറിയണം. ഒരാള്‍ പിറന്നുപോയതിന്റെ പേരില്‍ ഈ ഭൂമിയില്‍ നേരിടുന്ന അവഗണനയുടെയും പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ശേഷപത്രമാണ് പെണ്ണായ ഞാന്‍ എന്ന ഈ ആത്മകഥ. ഇതുവായിച്ചുകഴിയുമ്പോള്‍ ഈ സമൂഹം മൊത്തം എന്റെ കൂടെ നില്‍ക്കുമെന്ന് ഞാന്‍ സ്വപ്‌നം കാണുന്നു. ”