Saturday, July 27, 2024
HomeFilm houseഒരുവര്‍ഷത്തിലധികമായി കളിവീടുണ്ടാക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ, വിജയാഹ്ലാദം പങ്കുവച്ച് സംവിധായിക, പ്രേക്ഷക പ്രീതി നേടി ലക്ഷ്മിപദ്മയുടെ ഡിസംബര്‍...

ഒരുവര്‍ഷത്തിലധികമായി കളിവീടുണ്ടാക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ, വിജയാഹ്ലാദം പങ്കുവച്ച് സംവിധായിക, പ്രേക്ഷക പ്രീതി നേടി ലക്ഷ്മിപദ്മയുടെ ഡിസംബര്‍ 31

മാധ്യമപ്രവര്‍ത്തക ലക്ഷ്മിപദ്മ സംവിധാനം ചെയ്ത ഡിസംബര്‍ 31 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തി. സംവിധായകന്‍ ജയരാജിന്റെ റൂട്‌സ് എന്ന ഒടിടിയിലൂടെയാണ് സിനിമ പ്രേക്ഷകരിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മ സഹപ്രവര്‍ത്തകരെ തന്നെ സാങ്കേതിക പ്രവര്‍ത്തകരാക്കിക്കൊണ്ടാണ് സിനിമ ഒരുക്കിയത്. മുകുന്ദ് ക്യാമറയും അച്ചു ചന്ദ്ര ഏഡിറ്റിംഗും നിര്‍വഹിച്ചു. കഥയും തിരക്കഥയും സംഭാഷണവും സംവിധായക തന്നെ നിര്‍വഹിച്ചു.

സിനിമ പ്രേക്ഷകരേറ്റെടുത്തതില്‍ സന്തോഷം പങ്കുവച്ചുകൊണ്ട് ലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പിട്ടു.
ലക്ഷ്മിപദ്മയുടെ ഫെയ്‌സ്ബുക് പോസ്റ്റ് താഴെ.
കളിവീടുണ്ടാക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയായിരുന്നു ഈ ചെറു സിനിമയുടെ ഓരോ ഘട്ടത്തിലും എനിക്ക്. കാണുന്നവര്‍ക്ക് അതൊരു കളിയാണ്. പക്ഷേ കുട്ടിക്കത് വലിയ കാര്യമാണ്. എവിടേലും ഒരു കല്ല് ഇളകി വീണാല്‍ കുട്ടിക്ക് കരച്ചില്‍ വരും. പിന്നെ അത് നേരെ ആവുമ്പോ കുട്ടി പൊട്ടിച്ചിരിക്കും. വീടങ്ങനെ പൊങ്ങി പൊങ്ങി വരുമ്പോ കണ്ണില്‍ കൗതുകം നിറയും. വീടൊരുക്കാന്‍ കൂട്ടുകാര്‍ കൂടി കൂടെ കൂടിയാല്‍ കുട്ടിയുടെ ജീവിതം കുറേ കാലം കരച്ചിലില്ലാതെ അങ്ങ് പോകും.??
ഈ കുട്ടിക്ക് വീടൊരുക്കാന്‍ മുറ്റവും കല്ലും മണ്ണും ഒരുക്കി തന്ന ജയരാജ് സര്‍ താങ്കളുടെ ക്ഷമ അപാരം . ഒരു കൊല്ലത്തിലധികമായി ഞാനീ കളി തുടങ്ങീട്ട് . സമയവും അധ്വാനവും ചെലവിട്ട് കൂടെക്കൂടിയ കൂട്ടുകാരോട് നന്ദി പറഞ്ഞ് കൂടുതല്‍ കുട്ടിയാവാന്‍ ഞാനില്ല??
നിറഞ്ഞ സ്‌നേഹം മാത്രം??

- Advertisment -

Most Popular