Wednesday, September 11, 2024
HomeFilm houseഡബിള്‍സിന്റെ സംവിധായകനേയല്ല, മികച്ച രണ്ടാംവരവുമായി സോഹന്‍സീനുലാല്‍, ഭാരതസര്‍ക്കസ് നാളെ തിയേറ്ററുകളില്‍

ഡബിള്‍സിന്റെ സംവിധായകനേയല്ല, മികച്ച രണ്ടാംവരവുമായി സോഹന്‍സീനുലാല്‍, ഭാരതസര്‍ക്കസ് നാളെ തിയേറ്ററുകളില്‍

ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് സോഹന്‍സീനുലാല്‍. ആദ്യചിത്രം പരാജയപ്പെട്ടതോടെ അഭിനയരംഗത്തേക്ക് ശ്രദ്ധിച്ച സോഹന്‍സീനുലാല്‍ മികച്ച ഹാസ്യനടനെന്ന നിലയില്‍ പേരെടുത്തു. എന്നാല്‍ ഇപ്പോള്‍ തന്റെ സംവിധായകന്‍എന്ന മേലങ്കി വീണ്ടും എടുത്തണിഞ്ഞിരിക്കുകയാണ്.

ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ” ഭാരത സർക്കസ് ” . സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ,സുനിൽ സുഖദ,ജയകൃഷ്ണൻ ,പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്, ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ്  താരങ്ങൾ.മുഹാദ് വെമ്പായം രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.

സംഗീതം- ബിജി ബാൽ,എഡിറ്റർ-വി സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,കോ ഡയറക്ടർ-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്‌-നിദാദ് കെ എൻ,പരസ്യകല-കോളിൻസ് ലിയോഫിൽ,സൗണ്ട്-ദാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ.തൃശൂർ,ചാലക്കുടി,ആതിരപ്പളളി എന്നിവിടങ്ങളിലായി  ചിത്രീകരണം പൂർത്തിയായ ഭാരത സർക്കസ് ” ഡിസംബർ ഒമ്പതിന് തിയ്യേറ്ററിലെത്തും.പി ആർ ഒ-എ എസ് ദിനേശ്.

- Advertisment -

Most Popular