തിരുവനന്തപുരം : ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ബൂം മോട്ടേഴ്സിന്‍റെ ആദ്യ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്ത് പുലയനാർകോട്ടയിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഷോറൂം ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ ഇന്ധനവില കുത്തനെ കൂട്ടുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരാവുകയാണെന്ന് മന്ത്രി പറഞ്ഞു.
കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ , ബൂം മോട്ടേഴ്സ് സ്ഥാപകനും സി ഇ ഒ യുമായ അനിരുദ്ധ രവി നാരായണൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ ആദ്യ ഷോറൂം തലസ്ഥാനമായ തിരുവനന്തപുരത്ത് തന്നെ തുടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉദ്ഘാടനത്തിനുശേഷം ബൂം മോട്ടേഴ്സ് വക്താവ് പറഞ്ഞു. ഇതിനോടകം തന്നെ തിരുവനന്തപുരത്തു നിന്ന് നിരവധി ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു. വണ്ടിക്ക് ഏഴുവർഷവും ബാറ്ററിക്ക് അഞ്ചുവർഷവും ഗ്യാരണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 20 പേർക്ക് 2000 രൂപയുടെ ഡിസ്കൗണ്ടും , സൗജന്യ ഹോം ഇലക്ട്രിക്കൽ ഇൻസ്പെക്ഷനും ലഭിക്കും.