Thursday, November 30, 2023
HomeINFOHOUSEമകള്‍ക്ക് യൂണിഫോം നല്‍കിയില്ല; വാളുമായി സ്‌കൂളിലെത്തി പിതാവിന്റെ ഭീഷണി

മകള്‍ക്ക് യൂണിഫോം നല്‍കിയില്ല; വാളുമായി സ്‌കൂളിലെത്തി പിതാവിന്റെ ഭീഷണി

പറ്റ്‌ന: മകളുടെ സ്‌കൂള്‍ യൂണിഫോമിന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ബീഹാറിലെ അരാരിയയില്‍ പിതാവ് വാളുമായി സ്‌കൂളില്‍ അതിക്രമിച്ച് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. ഭഗവാന്‍പൂര്‍ പഞ്ചായത്തിന് കീഴിലുള്ള ജോക്കിഹാത്ത് ബ്ലോക്കിലാണ് സംഭവം. അക്ബര്‍ എന്നയാളാണ് വാളുമായെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തിയത്.

സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവം. വാളുമായി നില്‍ക്കുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 24 മണിക്കൂറിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ വീണ്ടും വരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

- Advertisment -

Most Popular