പ്രേക്ഷകര്‍ക്കിടയില്‍ ഗൗരവചര്‍ച്ചയ്ക്ക് വിധേയമായ ഉടല്‍ സിനിമയുടെ വിവാദങ്ങളിലേക്ക് നടി ദുര്‍ഗാകൃഷ്ണയുടെപ്രതികരണം. ഉടലിന്റെ തിരക്കഥ ആദ്യം വായിച്ചത് ഭര്‍ത്താവ് ഉണ്ണിയേട്ടനാണെന്നും അദ്ദേഹമാണ് ഇത് വായിച്ചിട്ട് എന്നോട് വായിക്കാന്‍ പറഞ്ഞതെന്നും ദുര്‍ഗ പറഞ്ഞു. മനോരമ ന്യൂസില്‍ വിവേക് മുഴക്കുന്നിനൊപ്പമുള്ള അഭിമുഖപരിപാടിയിലാണ് ദുര്‍ഗയുടെ പ്രതികരണം.
ചിത്രീകരണത്തിനിടെ ദുര്‍ഗയുടെ പിടിവാശി മൂലം തലയ്ക്കടിയേറ്റെന്നും അരദിവസത്തോളം ഷൂട്ടിംഗ്് മുടങ്ങിയെന്നും സംവിധായകന്‍ രതീഷ് രഘുനന്ദന്‍ പറഞ്ഞു. ഇന്ദ്രന്‍സേട്ടന്‍ അലമാര പിടിച്ച് അടിക്കുന്ന രംഗത്ത് പരിക്കേറ്റുവെന്നും അഭിനയത്തോടുള്ള അഭിനിവേശം മൂലമാണെന്നും സംവിധായകന്‍ പറഞ്ഞു.
ആദ്യചിത്രമായ വിമാനത്തിന് ശേഷം ശ്രദ്ധിക്കപ്പെടുന്ന വേഷം കിട്ടിയത് ഉടലിലാണ്. അത് വലിയ നേട്ടമായെന്നും ദുര്‍ഗപറഞ്ഞു. സിനിമയിലെ രാത്രിനേരങ്ങള്‍ ഷൂട്ട് ചെയ്തത് പകലാണ്. മുറികള്‍ അടച്ചിട്ടിരുട്ടാക്കിയാണ് ചിത്രീകരണം ചെയ്തത്. ചിത്രീകരണ സമയത്ത് പത്തുവയസ്സുകാരന്റെ അമ്മയായി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കട്ട് പറഞ്ഞകഴിഞ്ഞും അതിന് ശ്രമിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ഇഷ്ടമാണെന്നും ദുര്‍ഗ പറഞ്ഞു. ആക്ഷന്‍ സീനുകളില്‍ ഡ്യൂപ്പ് വേണ്ടെന്ന് മാഫിയാ ശശിയേട്ടനോട് പറഞ്ഞത് താന്‍ തന്നെയാണ്.
അതേ സമയം പ്രൊഫഷണല്‍ സിനിമകളില്‍ കാണുമ്പോലെ കൊറിയോഗ്രാഫി ചെയ്തുള്ള ആക്ഷന്‍ ചിത്രമല്ല ഇതെന്നും അതുകൊണ്ടാണ് പരിക്കേറ്റതെന്നും രതീഷ് പറഞ്ഞു. അതുകൊണ്ടാണ് ഇത്തരം അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദ്രന്‍സേട്ടനും തന്റെ ചവിട്ട് കിട്ടിയെന്നും ദുര്‍ഗപറഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ പരിമിതികളെ മറികടന്നാണ് അദ്ദേഹം അഭിനയിച്ചതെന്നും ദുര്‍ഗ പറഞ്ഞു.