Friday, November 22, 2024
HomeNewshouseബസ് ചാര്‍ജ് കൂട്ടും, അന്തിമ തീരുമാനം ഉടൻ; മന്ത്രി ആന്റണി രാജു

ബസ് ചാര്‍ജ് കൂട്ടും, അന്തിമ തീരുമാനം ഉടൻ; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

എത്ര രൂപ വീതം വർധനവ് വരുത്തണം, ബസ് ചാര്‍ജ് വർധന എന്നു മുതൽ പ്രാബല്യത്തിൽ വരും എന്നത് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും. അതേസമയം ബസ് ഉടമകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി നടത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.

ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് അമിതഭാരമുണ്ടാക്കാതെ എങ്ങനെ നടപ്പാക്കാമെന്നാണ് നിലവിൽ സര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്.

വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാര്‍ജ് 1 രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍വച്ചിട്ടുണ്ട്.

ഇത്തരം ആവശ്യങ്ങൾ എങ്ങനെ പ്രയോഗികമാക്കാമെന്ന ചിന്തയിലാണ് സർക്കാർ.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായും, മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

- Advertisment -

Most Popular