തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പെതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മിന്നൽ സന്ദർശനം നടത്തി. റസ്റ്റ് ഹൗസുകളിലെ മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ സന്ദർശനം.
വൃത്തികേടായി കിടക്കുന്ന അടുക്കളയും മറ്റ് ഭാഗങ്ങളും കണ്ട് ക്ഷുഭിതനായ മന്ത്രി ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കി.