കൊച്ചി: വില്‍പ്പനക്കെത്തിച്ച പുതിയ വാഹനത്തിന്റെ സ്പീഡോമീറ്റര്‍ വിഛേദിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡീലറുടെ ട്രെയിഡ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഹൈകോടതി ശരിവെച്ചു. മോട്ടോര്‍ സൈക്കിള്‍ ഡീലര്‍മാരായ തൊടുപുഴ റോയല്‍ മോട്ടോര്‍സിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത നടപടിയാണ് ജസ്റ്റിസ് സതിഷ് നൈനാന്‍ ശരിവച്ചത്
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചതിന് അപാകതയില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗവ പ്ലീഡര്‍ കെ ബിമല്‍നാദ് ഹാജരായി