Thursday, November 30, 2023
HomeFilm houseസുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വിസ

സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വിസ

മനാമ > പ്രമുഖ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. യുഎഇയില്‍ ദീര്‍ഘകാല താമസം അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ ദുബായ് കലാ, സാംസ്‌കാരിക വകുപ്പാണ് അനുവദിച്ചത്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്കാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. മലയാളികളടക്കമുള്ള ഇന്ത്യന്‍ ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, പ്രഗത്ഭരായ വിദ്യാര്‍ഥികള്‍, നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ജോജു ജോര്‍ഡ്, ആസിഫലി എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

- Advertisment -

Most Popular